ബ്രിയോണ ടെയ്​ല​റുടെ ഘാതകരെ അറസ്​റ്റ്​ ചെയ്യാൻ ആവശ്യപ്പെടുന്ന ടീ ഷർട്ട്​ അണിഞ്ഞ്​ ഹാമിൽട്ടൺ

90 ഗ്രാൻഡ്​പ്രീ നേട്ടവുമായി ഹാമിൽട്ടൺ, മുന്നിൽ ഷുമാക്കർ മാത്രം

റോം: ഇറ്റലിയിലെ തുസ്​കാൻ ഗ്രാൻഡ്​പ്രീയിലൂടെ കരിയറിലെ 90ാം വിജയംകുറിച്ച്​ ലൂയിസ്​ ഹാമിൽട്ടൺ. ഫോർമുല വൺ ചാമ്പ്യൻഷിപ്​​ സീസണിൽ ത​െൻറ ആറാം ഗ്രാൻഡ്​പ്രീ വിജയവുമായി​ കിരീടം ഉറപ്പിച്ച കുതിപ്പിനിടയിലാണ്​ നാഴികക്കല്ല്​ താണ്ടിയത്​. മേഴ്​സിഡസിലെ സഹതാരം വാൾടേരി ബോട്ടാസി​െന പിന്തള്ളിയാണ്​ ഹാമിൽട്ടണി​െൻറ നേട്ടം.

ആറു​ ഡ്രൈവർമാർ മത്സരം പൂർത്തിയാക്കാത്ത മത്സരത്തിൽ, വെല്ലുവിളിയില്ലാതെയായിരുന്നു ഹാമിൽട്ടണി​െൻറ കുതിപ്പ്​. വംശവെറിക്കിരയായി കൊല്ലപ്പെട്ട കറുത്തവർഗക്കാരി ബ്രിയോണ ടെയ്​ലറെ വെടിവെച്ച പൊലീസ്​ ഉദ്യോഗസ്​ഥരെ അറസ്​റ്റു ചെയ്യണം എന്ന മുദ്രാവാക്യമെഴുതിയ ടീഷർട്ടും അണിഞ്ഞാണ്​ മത്സരശേഷം ട്രോഫി സ്വീകരിക്കാനായി ഹാമിൽട്ടൺ പോഡിയ​ത്തിലെത്തിയത്​.

മുന്നിൽ ഷൂമി മാത്രം

2007 ജൂണിൽ കനേഡിയൻ ഗ്രാൻഡ്​പ്രീ ജയിച്ച്​ തുടങ്ങിയ ഹാമിൽട്ട​ണിെൻറ റേസിങ്​ കരിയറിലെ വിജയങ്ങളുടെ എണ്ണം ഇതോടെ 90ലെത്തി. എട്ടു തവണ ജയിച്ച ഹംഗേറിയൻ ഗ്രാൻഡ്​പ്രീയാണ്​ അവയിൽ മുന്നിൽ. കാനഡയിലും ബ്രിട്ടനിലും ഏഴു തവണ വീതം. യു.എസ്​, ചൈനീസ്​ ഗ്രാൻഡ്​പ്രീകൾ ആറു തവണയും ജയിച്ചു. ജാപ്പനീസ്​, അബൂദബി, ഇറ്റലി, സ്​പാനിഷ്​ എന്നിവ അഞ്ചു തവണയും. ഇതിനിടയിൽ ആറു തവണ ഫോർമുല വൺ ജേതാവായി. ഏറ്റവും കൂടുതൽ ഗ്രാൻഡ്​പ്രീ ജയിച്ച ഡ്രൈവർ മൈക്കൽ ഷൂമാക്കറാണ്​ (91 ​ഗ്രാൻഡ്​പ്രീ). ഷൂമിയുടെ ഏഴു​ ഫോർമുല വൺ എന്ന റെക്കോഡ്​ മറികടക്കാൻ കുതിക്കുന്ന ഹാമിൽട്ടൺ വൈകാതെ 91ഉം മറികടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.