മെൽബൺ: ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ദേശീയ ഗാനത്തിനിടെ ഇന്ത്യൻ ഫാസ്റ്റ്ബൗളർ മുഹമ്മദ് സിറാജ് കണ്ണീരണിയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, എന്തിനാണ് താൻ കരഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്. ബി.സി.സി.െഎയുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് സിറാജ് വിശദീകരണവുമായി രംഗത്തെത്തിയത്.
ദേശീയ ഗാനത്തിനിടെ കണ്ണ് നിറഞ്ഞത് അടുത്തിടെ മരിച്ച പിതാവിനെ ഓർത്താണെന്ന് സിറാജ് വ്യക്തമാക്കി. ദേശിയ ഗാനത്തിെൻറ സമയത്ത് ഞാന്‍ പിതാവിനെ ഓര്‍ത്തു. വൈകാരികമായിരുന്ന സന്ദര്‍ഭമായിരുന്നു അത്. "ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അതിനാൽ ഇന്ന് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു"- സിറാജ് പറഞ്ഞു.
ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.
Mohammed Siraj on why he got so emotional while the National Anthem was being played at the SCG.#TeamIndia #AUSvIND pic.twitter.com/zo0Wc8h14A
— BCCI (@BCCI) January 7, 2021
മുഹമ്മദ് സിറാജ് ആസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുമ്പോൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടി സിറാജ് മികച്ച പ്രകടനം നടത്തിയിരുന്നു.
✊ #AUSvIND pic.twitter.com/4NK95mVYLN
— cricket.com.au (@cricketcomau) January 6, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.