കൊൽക്കത്ത: ‘‘അടുത്ത മത്സരത്തിന് ഇവരിൽ ഭൂരിഭാഗവും കൊൽക്കത്തയുടെ ജഴ്സിയണിഞ്ഞാവും വരുക. എനിക്കൊരു യാത്രയയപ്പ് നൽകാനുള്ള ശ്രമമാണ്. ആയതിനാൽ ജനക്കൂട്ടത്തിന് നന്ദി’’ -ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി പറഞ്ഞു. ഈ സീസണോടെ ധോണി ഐ.പി.എല്ലിൽനിന്ന് വിരമിക്കുമെന്ന സൂചനകൾ ശരിവെക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഈഡൻ ഗാർഡൻസിൽ ഒരിക്കൽക്കൂടി പാഡണിഞ്ഞ് ഇറങ്ങില്ലെന്ന് വാക്കുകളിൽ വ്യക്തം. കൗമാരക്കാരനായിരിക്കെ രഞ്ജി ട്രോഫിയിൽ ബിഹാറിനുവേണ്ടി കളിക്കുമ്പോൾ ധോണിയുടെ ഇഷ്ട മൈതാനങ്ങളിലൊന്നാണിത്.
പതിവുകാഴ്ചയായിരുന്നില്ല ഞായാഴ്ച വൈകീട്ട് ഈഡൻ ഗാർഡൻസിൽ. ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പിന്തുണക്കാൻ പർപ്പിൾ നിറത്തിലുള്ള ജഴ്സിയണിഞ്ഞ് ഗാലറി നിറക്കുന്നവരാണ് ആരാധകർ. എന്നാൽ, കൊൽക്കത്ത-ചെന്നൈ മത്സരത്തിൽ ധോണിയോടുള്ള സ്നേഹപ്രകടനമായി ഈഡൻ ഗാർഡൻസ് മഞ്ഞയണിഞ്ഞു. ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ ആവേശക്കടൽ ഇളകിമറിഞ്ഞു. മൊബൈൽ ഫ്ലാഷുകൾ മിന്നി. 49 റൺസ് ജയവുമായാണ് സൂപ്പർ കിങ്സ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.