റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ എക്കാലത്തേയും മികച്ച നായകന്മാരിൽ ഒരാളായ എം.എസ് ധോണി കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിക്കറ്റിന് പുറത്തുള്ള വിവിധ സംരംഭങ്ങളിൽ നിക്ഷേപം നടത്തിവരുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് 15ന് ക്രിക്കറ്റിൽ നിന്നും വിരമിച്ച 39കാരനായ ധോണി തെൻറ സമയവും ഉർജ്ജവും ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്വന്തം ഫാം ഹൗസിലാണ്.
ക്രിക്കറ്ററുടെ തൊപ്പി മാറ്റി കർഷകെൻറ തൊപ്പിയണിഞ്ഞ താരം തെൻറ ഫാം ഹൗസിൽ വിളഞ്ഞ വിവിധ പച്ചക്കറികളും പഴവർഗങ്ങളും ദുബായിലേക്ക് കയറ്റിയയക്കാനൊരുങ്ങുകയാണ്. കയറ്റുമതിക്കായുള്ള ചർച്ചകളും ഒരുക്കങ്ങളും അവസാനത്തെ സ്റ്റേജിലാണെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റാഞ്ചിയിൽ നിന്ന് ദുബായിലേക്ക് പച്ചക്കറികൾ അയക്കുന്നതിെൻറ ഉത്തരവാദിത്തം ഝാർഖണ്ഡ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
പച്ചക്കറികൾ യുഎഇയിൽ വിൽക്കുന്നതിനുള്ള ഏജൻസിയെയും കണ്ടെത്തി. ആൾ സീസൺ ഫാം ഫ്രെഷ് എന്ന ഏജൻസിയെയാണ് ചുമതലയ്ക്കായി തിരഞ്ഞെടുത്തത്. ഇൗ ഏജൻസി ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറികൾ അയയ്ക്കും.
റാഞ്ചിയിലെ സെംബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. സ്ട്രോബെറി, കാബേജ്, തക്കാളി, ബ്രൊക്കോളി, കടല, ഹോക്ക്, പപ്പായ എന്നിവയാണ് അവിടെ കൃഷിചെയ്യുന്നത്. പച്ചക്കറികൾ നട്ടുവളർത്തുന്ന ഭൂമി 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ഫാം ഹൗസിെൻറ മൊത്തം വിസ്തീർണ്ണം ഏകദേശം 43 ഏക്കർ വരും. ധോണിയുടെ ഫാമിൽ കൃഷി ചെയ്യുന്ന കാബേജ്, തക്കാളി, കടല എന്നിവയ്ക്ക് റാഞ്ചിയിൽ തന്നെ ആവശ്യക്കാരേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.