ടീം ഇന്ത്യക്ക് സ്വപ്ന നേട്ടങ്ങളെല്ലാം നേടിക്കൊടുത്ത മുൻ നായകൻ സാക്ഷാൻ മഹേന്ദ്ര സിങ് ധോണി ഇന്ന് 41-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന താരം കളത്തിലെ പെരുമാറ്റത്തിെൻറ പേരിൽ ക്യാപ്റ്റൻ കൂൾ എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങളായിട്ടും ധോണിക്ക് ക്രിക്കറ്റ് പ്രേമികളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത അളവറ്റതാണ്. അത് തെളിയിക്കുന്ന ഒരു സംഭവവും ഇന്നുണ്ടായി.
41-ാം പിറന്നാൾ ആഘോഷിക്കുന്ന ധോണിയുടെ 41 അടി പൊക്കമുള്ള കട്ടൗട്ട് ഉയർത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ധോണി ആരാധകർ. വിജയവാഡയിലെ ധോണി ഫാൻസാണ് 'തല'യ്ക്ക് ഗംഭീരമായ പിറന്നാൾ സമ്മാനം ഒരുക്കിയത്.
2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ ഫേമസ് ഹെലിക്കോപ്റ്റർ ഷോട്ടിെൻറ ചിത്രമാണ് കട്ടൗട്ടിനായി ഉപയോഗിച്ചത്.
ഇന്ത്യയ്ക്ക് ഐസിസിയുടെ എല്ലാ കിരീടങ്ങളും സമ്മാനിച്ചെന്ന റെക്കോര്‍ഡിനുടമയാണ് ധോണി. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യൻ ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. മറ്റൊരു ക്യാപ്റ്റനും ഈ റെക്കോര്‍ഡുകൾ അവകാശപ്പെടാനില്ല. കൂടാതെ, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ മഹാവിജയങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതും ധോണിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.