ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ആവേശകരമായി യു.എ.ഇയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കാണികളുമായി നിരന്തര സമ്പർക്കം പുലർത്താനും അവരെ ആവേഷം കൊള്ളിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ ടീമുകൾ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ മുംബൈ ഇന്ത്യൻസിൻെറ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു ട്വീറ്റും അതിൻെറ ചുവടുപിടിച്ച് ഉയർന്ന ഒത്തുകളി ആരോപണവുമാണ് നിലവിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം.
ഞായറാഴ്ച ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിനിടെ എതിർ ടീമിൻെറ സ്കോർ 'പ്രവചിച്ച്' മുംബൈ ഇന്ത്യൻസിൻെറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ട്വീറ്റിൻെറ സ്ക്രീൻഷോട്ട് ഉയർത്തിപ്പിടിച്ചാണ് വാതുവെപ്പ് ആരോപണം ഉയർന്ന് വന്നിരിക്കുന്നത്.
ടോസ് നേടിയ ഡൽഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ ട്രെൻറ് ബോൾട്ടിനൊപ്പം ന്യൂബോൾ എറിയാനെത്തുക െജയിംസ് പാറ്റിൻസനാണെന്ന് വ്യക്തമാക്കി മുംബൈ ചെയ്ത ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്.
ട്വീറ്റിനൊപ്പം ഡൽഹിയുടെ സ്കോർ എന്താകുമെന്ന് മുംബൈ 'പ്രവചിച്ചു'.ഡൽഹി കാപിറ്റൽസ് – 163/5 (19.5) എന്നാണ് മുംബൈ ട്വീറ്റ് ചെയ്തത്. എന്നാൽ അത്ഭുതം എന്ന് പറയട്ടേ ഇന്നിങ്സ് അവസാനിക്കുേമ്പാൾ ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ സ്കോർ ചെയ്തതാകട്ടേ 162 റൺസ്. ഒരു റൺസിൻെറ മാറ്റം മാത്രം
അബദ്ധം മനസിലാക്കി മുംബൈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എന്നാൽ അതേ ദിവസം തന്നെ നടന്ന രാജസ്ഥാൻ-സൺറൈസേഴ്സ് മത്സരത്തിലെ സ്കോർ മുംബൈ അബന്ധത്തിൽ പ്രസിദ്ധീകരിച്ചതാണെന്നാണ് ചിലർ നൽകുന്ന വിശദീകരണം. ഹൈദരാബാദിനെതിരായ ആവേശപ്പോരാട്ടത്തിൽ വിജയിച്ച രാജസ്ഥാൻെറ ഫൈനൽ സ്കോർ 19.5 ഓവറിൽ 163 റൺസായിരുന്നു.
എന്നിരുന്നാലും ഐ.പി.എൽ ഭരണസമിതിയും ബി.സി.സി.ഐയും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ആേരാപണങ്ങൾ ടൂർണമെൻറിൻെറ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും അഭ്യർഥനകൾ ഉയർന്നു വരുന്നുണ്ട്.
ശിഖർ ധവാൻെറ (നോട്ടൗട്ട്) അർധസെഞ്ച്വറിയുടെ ബലത്തിൽ ഡൽഹി ഉയർത്തിയ വിജയലക്ഷ്യം മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 53 റൺസ് വീതമെടുത്ത ക്വിൻറൺ ഡികോക്കും സൂര്യകുമാർ യാദവുമാണ് മുംബൈക്ക് ജയമൊരുക്കിയത്. ഇതോടെ 10 പോയൻറുമായി മുംബൈ ഒന്നാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.