ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റാൻസ് സ്വന്തമാക്കിയ കൂറ്റൻ വിജയം ഏറ്റവും കൂടുതൽ ആഘോഷിച്ചത് മുംബൈ ഇന്ത്യൻസ് ടീമായിരുന്നു. സീസണിൽ വളരെ മോശം തുടക്കം ലഭിച്ച മുംബൈ ഗ്രൂപ്പ് ഘട്ടം അവസാനിക്കാറായപ്പോൾ മികച്ച തിരിച്ചുവരവ് നടത്തിയാണ് പ്ലേഓഫ് ടിക്കറ്റ് ഉറപ്പിച്ചത്. മികച്ച രീതിയിൽ സീസൺ തുടങ്ങിയ രാജസ്ഥാനെയും ബാംഗ്ലൂരിനെയുമാണ് രോഹിതും സംഘവും പിന്തള്ളിയത്.
പ്ലേഓഫിലെത്താൻ കോഹ്‍ലി പടക്ക് ജയം മാത്രം മതിയായിരുന്നു. എന്നാൽ, മുംബൈക്ക് ഹൈദരാബാദിനെതിരായ വിജയത്തിനൊപ്പം ബാംഗ്ലൂരിനെ ഗുജറാത്ത് തോൽപ്പിക്കണമായിരുന്നു. കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തിയ ബാംഗ്ലൂർ ഗുജറാത്തിനെ എറിഞ്ഞിടുമോ എന്ന ആശങ്ക മുംബൈക്കുണ്ടായിരുന്നു. എന്നാൽ പത്തോവർ പിന്നിട്ടപ്പോൾ തന്നെ കളിയുടെ വിധി ഏറെക്കുറേ തീരുമാനമായിരുന്നു.
ശുഭ്മാൻ ഗില്ലിന്റെ കിടിലൻ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് വിജയതീരമണിഞ്ഞു. അത് മുംബൈ ടീം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ഗുജറാത്ത് ബാംഗ്ലൂർ മത്സരം കണ്ട് കൊണ്ടിരിക്കുന്ന മുംബൈ താരങ്ങളുടെ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവസാന ഓവറിൽ ഗുജറാത്തിനെ ഒരു പടുകൂറ്റൻ സിക്‌സർ പറത്തി ഗിൽ വിജയതീരമണക്കുമ്പോൾ മതിമന്ന് ആഘോഷിക്കുന്ന മുംബൈ താരങ്ങളുടെ വീഡിയോ മുംബൈ ടീം തന്നെയാണ് സോഷ്യല്‍ മീഡയില്‍ പബ്ലിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.