ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിലെ തെൻറ 100ആം സെഞ്ച്വറി തികച്ചത് ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലായിരുന്നു. ആ നേട്ടം മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കുേമ്പാൾ കൂടെയുണ്ടായ ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയായിരുന്നു. 100 സെഞ്ച്വറിയെന്ന അപൂർവ്വനേട്ടം സച്ചിൻ തെൻറ പേരിലാക്കിയപ്പോൾ താരം തന്നോട് പറഞ്ഞ കാര്യങ്ങൾ ഒാർത്തെടുക്കുകയാണ് റെയ്ന.
'സച്ചിൻ പാജി 100 സെഞ്ച്വറി തികച്ചപ്പോൾ മറ്റേ അറ്റത്ത് ബാറ്റുമായി ഞാനുണ്ടായിരുന്നു. ഷാകിബുൽ ഹസെൻറ പന്തിൽ ഒരു സിംഗിളെടുത്ത് ആ നാഴികക്കല്ലിലേക്ക്എത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. 'കൊള്ളാം പാജീ... ഇതിന് വേണ്ടി ഒരുപാട് മാസങ്ങളായി കാത്തിരിക്കുകയായിരുന്നു..' എന്നാൽ അദ്ദേഹം പറഞ്ഞത്. - 'ഇൗ നിമിഷത്തിന് വേണ്ടി കാത്തിരുന്ന് എെൻറ മുടി നരച്ചു..' എന്നായിരുന്നു.. അപ്പോഴാണ് എനിക്ക് മനസിലായത്, എത്രത്തോളം മാനസിക സമ്മർദ്ദത്തിലൂടെയാണ് അദ്ദേഹം ആ സമയത്ത് കടന്നുപോകുന്നതെന്ന്.. -റെയ്ന ഒരു ക്രിക്കറ്റ് മാസികയോട് പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടിയ ഏക വ്യക്തിയാണ് സച്ചിൻ. ഏകദിനത്തിൽ 49 ഉം ടെസ്റ്റിൽ 51 ഉം സെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.