മഹേന്ദ്ര സിങ് ധോണിക്കെതിരെ വീണ്ടും ഒളിയമ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയും പഞ്ചാബ് കിംഗ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷമായിരുന്നു ഗംഭീർ പരോക്ഷമായി ധോണിക്കെതിരെ രംഗത്തെത്തിയത്. കമൻ്ററി പാനലിലെ അംഗമായിരുന്നു താരം.
എല്ലാവരും അംഗീകരിക്കുന്ന 'ഏറ്റവും മികച്ച ഫിനിഷര്‍' എന്ന ധോണിയുടെ വിശേഷണത്തെയാണ് ഗംഭീർ ഉന്നമിട്ടത്. കഴിഞ്ഞ കുറേ കാലമായി ഏറ്റവും മികച്ച ഫിനിഷര്‍ വിരാട് കോഹ്ലിയാണെന്ന് ഗംഭീര്‍ പറഞ്ഞു. എല്ലാവരും ഇടക്കിടെ പറയാറുള്ള ഫിനിഷര്‍മാരേക്കാളും മികച്ച റെക്കോര്‍ഡ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിക്കുണ്ടെന്നും താരം വ്യക്തമാക്കി.
''ആന്ദ്രെ റസലിനെ വിളിക്കാറുള്ളത് ഫിനിഷര്‍ എന്നാണ്. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച ഫിനിഷര്‍. അദ്ദേഹം ബാറ്റ് ചെയ്യുന്നത് മൂന്നാം സ്ഥാനത്താണ്. അതിനാൽ, ഫിനിഷര്‍ എന്ന് പേര് നല്‍കിയതുകൊണ്ട് മാത്രം ഒരാള്‍ നല്ല ഫിനിഷര്‍ ആകില്ല. വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും ഈ പറയുന്ന ഫിനിഷര്‍മാരുടെ റെക്കോര്‍ഡുകളും തമ്മിൽ താരതമ്യം ചെയ്തു നോക്കൂ അപ്പോഴറിയാം'' -ഗംഭീര്‍ പറഞ്ഞു.
ഇത്രയും പറയുന്ന ഗംഭീറിെൻറ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ധോണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഗംഭീര്‍ ഉദ്ദേശിച്ചതെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ ഗംഭീറിനെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്. ഇപ്പോഴും ധോണിയോട് അസൂയയാണോ എന്നാണ് ചിലർ ചോദിക്കുന്നത്.
Just wondering, who is the 'so called finisher' he is referring to? 🤔🤔#IPL2021 #KKRvPBKS #PBKSvsKKR pic.twitter.com/50l7U9VxcB
— Roopesh Tiwari (@roopeshtiwari7) October 1, 2021
Dhoni and Gambhir are the new Amitabh Bachchan and Rekha. pic.twitter.com/7i0qF1UAPK
— Arpit Agrawal (@Appy_Fizzz) October 2, 2021
"So called finisher" still captain of a very successful franchise and you being younger at the commentary… tch tch…. https://t.co/gd3AQOXiNq pic.twitter.com/BliKijJxC8
— ✨Prakrati Kunder✨ Live n Let Live ✨❤️ (@PrakratiKunder) October 1, 2021
Meanwhile Dhoni 🔥😍 https://t.co/mEKVK116Tp pic.twitter.com/TMJFRCMMp4
— 💛VᎥŞĦ~†êåm ¥êllðw💛 (@imVish37) October 1, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.