പസഫിക് സമുദ്രത്തിൽ കിടക്കുന്ന കുഞ്ഞൻ രാജ്യമാണ് ന്യൂസിലാൻഡ്. 2018ലെ സെൻസസ് പ്രകാരം ജനസംഖ്യ 46 ലക്ഷം മാത്രം. അഥവാ മലപ്പുറം ജില്ലയുടെ ജനസംഖ്യയോട് ഏതാണ്ട് സമാനം. പക്ഷേ 136 കോടി ജനസംഖ്യയുള്ള ഇന്ത്യക്ക് ന്യൂസിലാൻഡിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. പ്രത്യേകിച്ചും കായിക മേഖലയിൽ. നമ്മുടെ ജനപ്രിയ കായിക ഇനവും കാര്യമായ മേൽ വിലാസവുമുള്ള ക്രിക്കറ്റിൽ കിവികൾക്ക് മുന്നിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം അടിയറവ് വെച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞ ഏകദിന ലോകകപ്പിലും സെമിയിൽ ഇന്ത്യയെ നാട്ടിലേക്ക് മടക്കിയത് ന്യൂസിലാൻഡായിരുന്നു. ക്രിക്കറ്റിൽ മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും ആഗോള രംഗത്ത് മേൽ വിലാസമുള്ളവരാണ് ന്യൂസിലാൻഡ്. സ്കൂൾ തലം മുതൽ ഓരോ കായിക ഇനത്തിലും നൈപുണ്യമുള്ള കുട്ടികളെ പ്രത്യേകം പരിശീലിപ്പിച്ചാണ് ഈ കുഞ്ഞൻ രാജ്യം കായിക ലോകത്ത് തലയുയർത്തി നിൽക്കുന്നത്.
റഗ്ബി
ന്യൂസിലാൻഡുകാരുടെ ഏറ്റവും ജനപ്രിയ കായിക വിനോദം റഗ്ബിയാണ്. നിലവിൽ ലോകറാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് മുമ്പിൽ രണ്ടാമത്. ആൾ ബ്ലാക്സ് എന്ന് വിളിക്കപ്പെടുന്ന ന്യൂസിലാൻഡ് റഗ്ബി ടീം അതി ശക്തരാണ്. മൂന്നുതവണ റഗ്ബി ലോകകിരീടം ചൂടിയ കിവികൾ ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കക്കൊപ്പം റെക്കോർഡ് പങ്കിടുന്നു. 1987, 2011, 2015 വർഷങ്ങളിലാണ് കിവികൾ റഗ്ബി കിരീടം ചൂടിയത്.
ഒളിമ്പിക്സ്
ലോക ജനസംഖ്യയിൽ രണ്ടാമതുള്ള ഇന്ത്യക്ക് ഒളിമ്പിക്സ് ചരിത്രത്തിൽ ആകെയുള്ള മെഡലുകളുടെ എണ്ണം 28 ആണ്. അതിൽ തന്നെ 11 മെഡലുകളും ലഭിച്ചത് ഹോക്കിയിലെ സുവർണകാലത്തിെൻറ തണലിൽ. വ്യക്തികത സ്വർണം അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ് മെഡൽ മാത്രം.
ഇന്ത്യയിലെ ഒരു ജില്ലയിലെ മാത്രം ജനസംഖ്യയുള്ള ന്യൂസിലാൻഡ് ഒളിമ്പിക്സിൽ 120 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. 46 സ്വർണവും 28 വെള്ളിയും 46 വെങ്കലവും അതിലുൾപ്പെടും. ഏറ്റവും ഒടുവിൽ നടന്ന 2016 റിയോ ഒളിമ്പിക്സിൽ 18 മെഡലുകളുമായി ന്യൂസിലാൻഡ് 19ാം സ്ഥാനത്തായിരുന്നപ്പോൾ വെറും രണ്ടുവെങ്കലവുമായി ഇന്ത്യ 67ാം സ്ഥാനത്തായിരുന്നു.
ഫുട്ബാൾ
ഫുട്ബാൾ ന്യൂസിലാൻഡുകാരുടെ ജനപ്രിയ കായികവിനോദമല്ല. പുരുഷ റാങ്കിങ്കിൽ നിലവിൽ ഇന്ത്യക്കും പിന്നിൽ 122 ആണ് സ്ഥാനം. എങ്കിലും രണ്ടുതവണ ഫുട്ബാൾ ലോകകപ്പ് കളിച്ചു. 1982ലും 2010ലുമാണ് അത്. 2010ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലി, പരഗ്വായ്, െസ്ലാവാക്യ എന്നീ മൂന്നുടീമുകളെയും സമനിലയിൽ കുരുക്കി. ഗ്രൂപ്പ് എഫ് പോയൻറ് ടേബിളിൽ മൂന്ന് പോയൻറുള്ള ന്യൂസിലാൻഡിനും പിന്നിലാണ് നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇറ്റലി ഫിനിഷ് ചെയ്തത്. ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ അണ്ടർ 20 ലോകകപ്പ് എന്നിവക്ക് ആതിഥേയത്വം വഹിച്ച കിവികൾ 2023ലെ വനിത ലോകകപ്പിന് ആസ്ട്രേലിയക്കൊപ്പം ആതിഥേയത്വം വഹിക്കാനിരിക്കുന്നു. വനിതകളിൽ പക്ഷേ യൂറോപ്പ്യൻ രാജ്യങ്ങൾക്കൊപ്പം 21ാം സ്ഥാനത്താണ് ന്യൂസിലാൻഡിെൻറ സ്ഥാനം. 57ാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാൻഡ് ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ഒ.എഫ്.സി നേഷൻസ് കപ്പിൽ നിലവിലെ ചാമ്പ്യൻമാരും ഏറ്റവും കൂടുതൽ കിരീടം നേടിയവരും ന്യൂസിലാൻഡ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.