ഓർമയുണ്ടോ?; ഇർഫാൻ പത്താ​െൻറ ആ മാരക സ്പെൽ

ഒരുകാലത്ത്​ ഇന്ത്യയുടെ ബൗളിങ്​ ഡിപ്പാർട്​മെന്‍റിന്‍റെ നെടുന്തൂണായിരുന്നു ബറോഡക്കാരനായ ഇർഫാൻ പത്താൻ. സ്വിങ്​ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയിരുന്ന ഇർഫാനിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. ടെസ്റ്റ്​ ചരിത്രത്തിൽ തന്നെ ഇർഫാൻ പത്താന്​ മാത്രം സ്വന്തമായ ഒരു ചരിത്ര റെക്കോർഡിന് ഇന്ന്​​ 15 വയസ്സ്​ തികയുകയാണ്​. ടെസ്റ്റ്​ മത്സരത്തി​െൻറ ആദ്യത്തെ ഒാവറിൽ തന്നെ ഹാട്രിക്​ സ്വന്തമാക്കിയ ഒരേയൊരു ക്രിക്കറ്ററാണ്​ അദ്ദേഹം.

ക്രിക്കറ്റിൽ ടെസ്റ്റ്​ ഫോർമാറ്റിന്​ 144 വർഷത്തി​െൻറ പഴക്കമുണ്ട്​. ഇതുവരെ 2,406 ടെസ്റ്റ്​ മത്സരങ്ങൾ അന്താരാഷ്​ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ടുമുണ്ട്​. എന്നാൽ, ആ ഫോർമാറ്റി​െൻറ ആദ്യ ഒാവറിൽ ഹാട്രിക്​ വിക്കറ്റുകൾ സ്വന്തമാക്കിയ ഏക താരം ഇടംകൈയ്യൻ പേസറായ ഇർഫാൻ പത്താൻ മാത്രമാണ്​. അതുപോലെ ടെസ്റ്റിൽ ഇന്ത്യക്ക്​ വേണ്ടി ഹാട്രിക്​ നേടിയ രണ്ടാമത്തെ ബൗളർ എന്ന നേട്ടവും താരത്തിന്​ തന്നെ.

2006 ജനുവരി 29ന്​ പാകിസ്​താനെതിരെ കറാച്ചിയിൽ നടന്ന മത്സരത്തിലായിരുന്നു പത്താ​െൻറ മികച്ച സ്​പെൽ പിറവിയെടുത്തത്​. മൂന്നാം ടെസ്റ്റി​െൻറ ആദ്യ ഒാവറിൽ പന്തെറിയാനെത്തിയ ഇർഫാ​െൻറ ആദ്യ മൂന്ന്​ പന്തുകളിൽ റൺസൊന്നും വിട്ടുകൊടുത്തില്ല. എന്നാൽ, അവസാന മൂന്ന്​ പന്തിൽ ചരിത്രംപിറന്നു. ഓപ്പണറായ സൽമാൻ ഭട്ട്,​ പാക്​ ബാറ്റിങ്ങിന്‍റെ ന​ട്ടെല്ലുകളായ യൂനിസ്​ ഖാൻ, മുഹമ്മദ്​ യൂസുഫ്​ എന്നിവരാണ്​ ഇർഫാന്‍റെ മാരക ബൗളിങ്ങിന്​ മുമ്പിൽ ഗാലറിയിലേക്ക്​ തിരിഞ്ഞുനടന്നത്​. പൂജ്യത്തിന്​ മൂന്ന്​ എന്ന ദയനീയമായ നിലയിൽ പാകിസ്​താനെ നിർത്തിയായിരുന്നു താരം ആദ്യ ഒാവർ ഫിനിഷ്​ ചെയ്​തത്​.

Full View

ആദ്യ രണ്ട്​ ടെസ്റ്റുകളിൽ പത്താ​െൻറ ബൗളിങ്​ 1-133, 0-106, 1-80 എന്നിങ്ങനെയായിരുന്നു. എന്നാൽ, മൂന്നാം ടെസ്റ്റിൽ 61 റൺസിന്​ അഞ്ച്​ എണ്ണംപറഞ്ഞ വിക്കറ്റുകളാണ്​ താരം നേടിയത്​. കറാച്ചിയിൽ പിറന്നത്​ ഇന്ത്യൻ ബൗളിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്​പെല്ലുകളിലൊന്നായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.