സെമിയിൽ തോറ്റ ഇന്ത്യയെ പരിഹസിച്ച് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് പട, വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 16-ആം ഓവറിൽ തന്നെ വിജയക്കൊടി പാറിക്കുകയായിരുന്നു. 47 പന്തിൽ ഏഴ് സിക്സും നാല് ഫോറുമടക്കം 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 80 റൺസെടുത്ത ജോസ് ബട്‍ലറുമാണ് നീലപ്പടയെ തകർത്തത്. ഫൈനലിൽ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. ഈ റെക്കോർഡുള്ള ഏക ടീമും ഇന്ത്യയാണ്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ട്വന്റി 20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ ഓപ്പണേഴ്സായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്ന് 152 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ഇംഗ്ലണ്ടിനെതി​രെ 10 വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തി. So, this Sunday, it's: 152/0 vs 170/0." - ഇങ്ങനെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

2021 ലോകകപ്പിലെ ഇന്ത്യയുടെ 10 വിക്കറ്റ് തോൽവിയെ കുറിച്ച് ആരാധകരെ ഓർമപ്പെടുത്തുകയായിരുന്നു പാക് പ്രധാനമന്ത്രി. 2022 ട്വന്റി 20 ഫൈനലിൽ മാറ്റുരക്കുന്നത് ഇന്ത്യയെ 10 വിക്കറ്റുകൾക്ക് തോൽപ്പിച്ച രണ്ട് ടീമുകളാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. 

Tags:    
News Summary - Pakistan Prime Minister's tweet mocking the Indian cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.