ന്യൂഡൽഹി: ഇരതേടി നടക്കുന്ന സോഷ്യൽ മീഡിയ ട്രോളൻമാർക്ക് മുന്നിൽ ഇന്ന് വീണുകിട്ടിയത് പതഞ്ജലി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻെറ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നെന്ന വാർത്തയാണ്. അവരത് ആഘോഷമാക്കുകയും ചെയ്തു.
വമ്പൻ തുകക്ക് അഞ്ച് വർഷത്തേക്ക് കരാർ ചെയ്ത െഎ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതിന് പിന്നാലെ ബി.സി.സി.െഎ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്കണോമിക് ടൈംസിനോട് സംസാരിക്കവേ പതഞ്ജലിയുടെ വക്താവായ എസ്.കെ ടിജരവാലയാണ് സന്നദ്ധത അറിയിച്ചത്. െഎ.പി.എൽ പോലുള്ള ടൂർണമെൻറിെൻറ ടൈറ്റിൽ സ്പോൺസറാകാൻ സാധിച്ചാൽ ആഗോള മാർക്കറ്റിൽ പതഞ്ജലിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രോളുകൾ കാണാം ( കടപ്പാട്: International Chalu Union Troll republic)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.