ചെന്നൈ: ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനാനന്ദക്ക് ചെസ് ബോർഡിൽ അവിസ്മരണീയ വിജയം. ലോക ചാമ്പ്യനും ഒന്നാം നമ്പർ താരവുമായ നോർവേയുടെ മാഗ്നസ് കാൾസണെ അട്ടിമറിച്ചാണ് 16കാരൻ ശ്രദ്ധേയനായത്. ഇതിഹാസതാരം വിശ്വനാഥൻ ആനന്ദും പി. ഹരികൃഷ്ണയുമാണ് മുമ്പ് കാൾസണെ തോൽപിച്ചിട്ടുള്ളത്.
എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് ടൂർണമെന്റിലാണ് ഇന്ത്യൻ താരത്തിന്റെ വിജയഭേരി. എട്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനാനന്ദ 39 നീക്കങ്ങളിലാണ് 31കാരനായ കാൾസണെ വീഴ്ത്തിയത്. ''കാൾസണെ തോൽപിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. ടൂർണമെന്റിലെ തുടർമത്സരങ്ങളിലും ഭാവിയിലും ഏറെ ആത്മവിശ്വാസം നൽകുമിത്'' -പ്രഗ്നാനാനന്ദ പറഞ്ഞു. കാൾസണെ തോൽപിച്ചെങ്കിലും എട്ടു പോയന്റുമായി 12ാം സ്ഥാനത്താണ് പ്രഗ്നാനാനന്ദ. 19 പോയന്റുമായി കാൾസൺതന്നെയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.