ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം മല്‍സരങ്ങൾ കളിച്ച താരമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മന്ദ്രേ സിങ് ധോണിക്ക്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് നടന്ന മത്സരമടക്കം 194 െഎ.പി.എൽ മത്സരങ്ങളാണ് ധോണി ഇതുവരെ കളിച്ചിരിക്കുന്നത്. 193 മത്സരങ്ങൾ കളിച്ച സഹതാരം സുരേഷ് റൈനയാണ് തൊട്ടുപുറകിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണിൽ നിന്നും വിട്ടുനിൽക്കുകയാണ് റെയ്‌ന. അതോടെ ധോണി ഒന്നാമനാവുകയായിരുന്നു.
എന്തായാലും, തെൻറ റെക്കോർഡ് തട്ടിയെടുത്ത ടീമംഗവും അടുത്ത സുഹൃത്തുമായ എംഎസ് ധോണിയെ റെയ്‌ന അഭിനന്ദിച്ച് രംഗത്തെത്തി. ''ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമായതില്‍ അഭിനന്ദനങ്ങള്‍ മഹി ഭായ്. എെൻറ റെക്കോര്‍ഡ് തിരുത്തിയത് നിങ്ങളായതില്‍ വളരെ സന്തോഷമുണ്ട്. ഇന്നത്തെ മല്‍സരത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ഈ സീസണിലെ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ച്ചയായും നേടുമെന്ന് തനിക്കുറപ്പുണ്ട്''. -റെയ്‌ന ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.