രാജസ്ഥാൻ റോയൽസ് പേജിൽ മലയാളത്തിലുള്ള പോസ്റ്റുകളും മലയാള ഗാനങ്ങളുമെല്ലാം വരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ദുൽഖർ സൽമാന്‍റെ സി.ഐ.എ സിനിമയിലെ ബി.ജി.എമ്മിലുള്ള സഞ്ജുവിന്റെ 'മാസ്' വിഡിയോ റോയൽസിന്‍റെ ഔദ്യോഗിക പേജിൽ നിന്നും ഇൻസ്റ്റഗ്രാമിൽ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു.
അധികം വൈകാതെ ഒരു മലയാളിയുടെ രസികൻ കമന്‍റുമെത്തി. ''അഡ്മിൻ മലയാളി ആണോന്നു ഡൗട്ട് ഉണ്ടായിരുന്നു. ഇപ്പൊ അഡ്മിൻ സഞ്ജു തന്നെ ആണോ എന്നാ ഡൗട്ട്''. ഉടൻതന്നെ രാജസ്ഥാൻ റോയൽസിന്‍റെ മറുപടിയുമെത്തി. മംഗ്ലീഷിൽ ടൈപ്പ് ചെയ്തതിങ്ങനെ. ''ഞാൻ മലയാളി അല്ല. എനിക്ക് മലയാളം അറിയില്ല. സത്യം'. രാജസ്ഥാന്‍റെ രസികൻ മറുപടിക്ക് നിറയെ ലൈക്കുകളാണ് ലഭിച്ചത്.
സഞ്ജു സാംസൺ കളിക്കുന്നുവെന്ന കാരണത്താൽ ഒരുപാട് മല്ലു ആരാധകരുള്ള ടീമാണ് രാജസ്ഥാൻ. അടുത്ത സീസണിൽ സഞ്ജു തന്നെ ടീമിനെ നയിക്കുന്നതോടെ ഇനിയും ആരാധകർ വർധിക്കാനാണ് സാധ്യത. ഇനിയിപ്പൊ രാജസ്ഥാൻ അഡ്മിൻ സഞ്ജു ആയിരിക്കുമോ?. ആ.. ആർക്കറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.