ഡി.ആർ.എസ് ശരിയായി ഉപയോഗപ്പെടുത്താത്തതിെൻറ പേരിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിമർശനങ്ങൾ നേരിട്ടിരുന്നു. എല്ലാ റിവ്യൂകളും പാഴാക്കിയതോടെ ഇന്ത്യക്ക് പിന്നീട് അത്യാവശ്യ ഘട്ടങ്ങളിൽ അവ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഡി.ആർ.എസ് ആംഗ്യം കാട്ടിയുള്ള ഇംഗ്ലീഷ് ആരാധകരുടെ പരിഹാസങ്ങളും കോഹ്ലിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
എന്നാൽ രണ്ടാം ടെസ്റ്റിലും കോഹ്ലി - ഡി.ആർ.എസ് പോരാട്ടം നടന്നു. ഇത്തവണയും ഭാഗ്യം ഇന്ത്യൻ നായകനൊപ്പമായിരുന്നില്ല. അതിനിടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് റിവ്യുവിന് മുതിർന്ന നായകനെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. റിവ്യൂ ആംഗ്യത്തിനായി കൈ ഉയർത്താൻ ഒാങ്ങിയ കോഹ്ലിയെ കൈ തട്ടിമാറ്റിക്കൊണ്ടാണ് പന്ത് തടയാൻ ശ്രമിച്ചത്. കാമറകൾ ഒപ്പിയെടുത്ത ഇൗ രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
രണ്ടാം ദിനത്തിൽ മുഹമ്മദ് സിറാജ് 23ആം ഓവര്‍ എറിയാനെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. ആ ഓവറിലെ നാലാം പന്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിെൻറ പാഡില്‍ തട്ടുകയായിരുന്നു. എല്‍.ബി.ഡബ്ല്യുവിനായി സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് വിധിച്ചില്ല. സിറാജിനും കോഹ്ലിക്കും അത് വിക്കറ്റാണെന്ന സംശയമുണ്ടായിരുന്നു.
എന്നാല്‍, ഡി.ആര്‍.എസ് എടുക്കേണ്ടതില്ലെന്നും വിക്കറ്റാകാന്‍ സാധ്യതയില്ലെന്നും പന്ത് കോഹ്ലിയോട് ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഗൗരവത്തിലുള്ള പന്തിെൻറ പ്രതികരണങ്ങള്‍ കണ്ട് നായകന്‍ കോഹ്ലിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. സിറാജും മറ്റ് താരങ്ങളും അതിനൊപ്പം ചിരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, പന്ത് ഗൗരവത്തിൽ തന്നെ തുടർന്നു. ഒടുവിൽ സിറാജിെൻറ കൂടി അഭിപ്രായം കണക്കിലെടുത്ത് കോഹ്ലി റിവ്യൂവുമായി മുന്നോട്ടുപോയി. എന്നാൽ, മൂന്നാം അമ്പയറും നോട്ട് ഒൗട്ടായിരുന്നു വിധിച്ചത്.
Mohammad Siraj convinced Virat Kohli to take the review of Joe Root, but Rishabh Pant was denying. pic.twitter.com/WepEASpDWH
— Mufaddal Vohra (@mufaddal_vohra) August 13, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.