വർഷങ്ങൾക്ക് മുമ്പ് രോഹിത് നടത്തിയ പ്രവചനം ശരിയായി; ജയ്സ്വാൾ ‘സൂപ്പറെ’ന്ന് ആരാധകർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ച്വറിയോടെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി യശസ്വി ജയ്സ്വാൾ മാറിയിരിക്കുകയാണ്. 94 റൺസിൽ നിൽക്കവേ സിക്സറടിച്ച് സെഞ്ച്വറിയാഘോഷിച്ച ജയ്സ്വാളിന്റെ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികളുടെ മനംകവരുകയാണ്.

ഓപണിങ് പങ്കാളി രോഹിതിനെ സാക്ഷിയാക്കിയായിരുന്നു താരത്തിന്റെ തകർപ്പൻ ബാറ്റിങ്. ജയ്സ്വാളിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് രോഹിത് നടത്തിയ പ്രവചനം അന്വർഥമാക്കുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അതെ, നാല് വർഷങ്ങൾക്ക് മുമ്പ് രോഹിത് ജയ്സ്വാളിനെ കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനം കണ്ട രോഹിത് 'അടുത്ത സൂപ്പര്‍ സ്റ്റാര്‍' എന്നാണ് വിശേഷിപ്പിച്ചത്. ആ പ്രവചനം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ജയ്സ്വാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോക്ക് താഴെയാണ് രോഹിത് 'അടുത്ത സൂപ്പര്‍ സ്റ്റാര്‍' എന്ന് കമന്റ് ചെയ്തത്. അതിന് കൂപ്പുകൈയുടെ ഇമോജികളാണ് യുവതാരം മറുപടിയായി നൽകിയത്. എന്തായാലും രോഹിത്തിന്റെ വീക്ഷണം തെറ്റിയില്ലെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരമായി മാറാനുള്ള പ്രതിഭ 22-കാരനായ ജയ്സ്വാളിലുണ്ടെന്നും അവർ പറയുന്നു.


ജയ്സ്വാളിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. 22 വയസിനുള്ളിൽ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടിയ മൂന്നാമത്തെ താരംകൂടിയാണ് ജയ്സ്വാൾ. നേരത്തെ സചിൻ ടെണ്ടുൽക്കറും രവിശാസ്ത്രിയും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒരറ്റത്ത് ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒരറ്റത്ത് ജയ്സ്വാൾ പിടിച്ചുനിൽക്കുകയായിരുന്നു. 257 പന്തുകൾ നേരിട്ട് അഞ്ച് സിക്സും 17 ഫോറുമടക്കം 179 റൺസാണ് താരം ഇതുവരെ നേടിയത്.

Tags:    
News Summary - Rohit Sharma's Prediction for Yashasvi Jaiswal as the 'Next Superstar' Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.