യുവൻറസിൽ നിന്ന് പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയിരിക്കുകയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ, തട്ടകം മാറിയതോടെ ആരാധകരുടെ ആശങ്ക താരത്തിന് പഴയ ഏഴാം നമ്പർ ജഴ്സി തിരിച്ചുകിട്ടുമോ എന്നതിനെ ചൊല്ലിയായിരുന്നു. ഒടുവിൽ പ്രഖ്യാപനം വന്നു, വിഖ്യാത നമ്പർ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ.
എന്നാലിപ്പോൾ സിആർ 7 ജഴ്സിയാണ് തരംഗം തീർക്കുന്നത്. വിൽപ്പനക്ക് വച്ച് 12 മണിക്കൂറിനകം 60 മില്യൺ ഡോളറിെൻറ (432 കോടി രൂപ) ജഴ്സിയാണ് വിറ്റു പോയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 360,000 ജഴ്സി വിറ്റുപോയതായി ബിസോക്കര്‍ റിപ്പോർട്ട് ചെയ്യുന്നു. 80 മുതൽ 110 പൗണ്ട് (ശരാശരി പത്തായിരം രൂപ) വരെയാണ് ജഴ്സി കിറ്റിന് നൽകേണ്ട വില.
കച്ചവടം ഓൺലൈനിലും ഓഫ് ലൈനിലും പൊടിപൊടിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തുവിട്ട പുതിയ വിഡിയോയിൽ ഓൾഡ് ട്രഫോർഡിലെ മെഗാ സ്റ്റോറിന് മുമ്പിൽ ജഴ്സി വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.
Thinking of our colleagues at the Megastore this morning 😅
— Manchester United (@ManUtd) September 3, 2021
7️⃣ @Cristiano#MUFC | #RonaldoReturns
ശരാശരി നൂറു പൗണ്ടിന് ജഴ്‌സി വിൽക്കുന്നുണ്ടെങ്കിലും ക്ലബുമായുള്ള കരാർ പ്രകാരം ജഴ്‌സി നിർമാതാക്കളായ അഡിഡാസിനാണ് വിറ്റുകിട്ടുന്ന തുകയുടെ സിംഹഭാഗവും ലഭിക്കുക. ഓരോ ജഴ്‌സിയിലും അഞ്ചു പൗണ്ട് (500 രൂപ) മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുന്നത്. പത്തു വർഷത്തേക്ക് 750 ദശലക്ഷം പൗണ്ടിെൻറ കരാറാണ് അഡിഡാസുമായി യുണൈറ്റഡിനുള്ളത്. 2014ലാണ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കിറ്റ് ഡീൽ ഒപ്പുവയ്ക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.