ന്യൂഡൽഹി: സെഞ്ച്വറികളിൽ 100 തികച്ച എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽകർ കന്നി സെഞ്ച്വറി കുറിച്ചതിന് ഇന്നേക്ക് 30 ആണ്ട്. 1990 ആഗസ്റ്റ് 14നായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ കരകടത്തി സച്ചിൻ ആദ്യ 100 റൺ കുറിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് മൈതാനത്ത് നടന്ന ടെസ്റ്റിെൻറ അഞ്ചാം ദിനത്തിലായിരുന്നു പുറത്താകാതെ 119 റൺസ് നേട്ടം.
പിറ്റേന്ന് സ്വാതന്ത്ര്യ ദിനമായതിനാൽ രാജ്യം ശരിക്കും ആഘോഷിച്ച സെഞ്ച്വറിയെ കുറിച്ചുപറയുേമ്പാൾ സച്ചിന് ഇപ്പോഴും നൂറുനാവ്. പിറ്റേന്നിറങ്ങിയ പത്രങ്ങളിൽ വന്ന തലക്കെട്ടുകൾ വേറിട്ടതായിരുന്നുവെന്നും ഓവലിൽ അടുത്ത ടെസ്റ്റ് വരെ ഈ സെഞ്ച്വറിയുടെ അലയൊലി നിലനിന്നതായും മാസ്റ്റർ ബ്ലാസ്റ്റർ ഓർക്കുന്നു.
എട്ടു മാസം മുമ്പ് പാകിസ്താനെതിരെ കുറിച്ച അർധ സെഞ്ച്വറിയാണ്, തന്നെ ഈ വലിയ നേട്ടത്തിലേക്ക് വഴി നടത്തിയതെന്നും താരം പറയുന്നു. ആ കളിയിൽ വഖാർ യൂനുസിെൻറ ബൗൺസറേറ്റ് പരിക്കുമായി നടത്തിയ ചെറുത്തുനിൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.