ഇന്ന് 42-ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ക്രിക്കറ്റ് ലോകത്തിന്റെ ആശംസാപ്രഹാഹം. 1981 ജൂലൈ ഏഴിന് ജനിച്ച ക്യാപ്റ്റൻ കൂൾ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം ഐ.പി.എൽ കിരീടം ചൂടിച്ചു കൊണ്ടാണ് ഇത്തവണ പിറന്നാൾ ദിനം ആഘോഷിക്കുന്നത്. താരത്തിന്റെ ഐതിഹാസിക കരിയറിനെ പുകഴ്ത്തിയും മറ്റും നിരവധി പേരാണ് ആശംസകളറിയിക്കുന്നത്.
ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കർ എംഎസ് ധോണിക്ക് ജന്മദിന സന്ദേശമയച്ചിട്ടുണ്ട്. "നിങ്ങൾ എപ്പോഴും നിങ്ങളുടെ ഹെലികോപ്റ്റർ ഷോട്ടുകൾ പോലെ ഉയരത്തിൽ പറക്കട്ടെ. ജന്മദിനാശംസകൾ, എംഎസ്!" സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ടെണ്ടുൽക്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്ന വീരേന്ദ്ര സെവാഗം ധോണിയ്ക്ക് ആശംസ അറിയിച്ചു. 'സൂര്യദേവന് തന്റെ സ്വർഗീയ രഥം വലിക്കാൻ ഏഴു കുതിരകളുണ്ട്. ഋഗ്വേദത്തിൽ ലോകത്തിന് ഏഴു ഭാഗങ്ങളും ഏഴു ഋതുക്കളും ഏഴു കോട്ടകളും ഉണ്ട്. ഏഴു അടിസ്ഥാന സംഗീതം... വിവാഹ ചടങ്ങിൽ ഏഴു ചടങ്ങുകൾ... ലോകത്തിൽ ഏഴ് അത്ഭുതങ്ങൾ... ഒപ്പം 7-ാം മാസത്തിലെ 7-ാം ദിവസം- ഒരു ഉന്നതനായ മനുഷ്യന്റെ ജന്മദിനം @msdhoni ഹാപ്പി ബർത്ത്‌ഡേ ധോണി' -സെവാഗ് ട്വിറ്ററിൽ കുറിച്ചു.
ധോണിയുടെ പ്രിയ സഹതാരം സുരേഷ് റെയ്നയും ഹൃദ്യമായ കുറിപ്പുമായി എത്തിയിരുന്നു. ‘‘എന്റെ വലിയ സഹോദരന് ജന്മദിനാശംസകൾ. പിച്ചിലെ പങ്കുവെക്കലുകൾ മുതൽ നമ്മുടെ സ്വപ്‌നങ്ങൾ പങ്കുവെക്കലുകൾ വരെ. നാം സൃഷ്ടിച്ചെടുത്ത ബന്ധം തകർക്കാനാകാത്തതാണ്. നായകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും നിങ്ങളുടെ ശക്തി എന്റെ വഴികാട്ടിയാണ്. ഈ വർഷവും നിങ്ങൾക്ക് സന്തോഷവും വിജയവും നല്ല ആരോഗ്യവും നൽകട്ടെ. തിളങ്ങിക്കൊണ്ടിരിക്കുക. നയിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ അത്ഭുതം പ്രസരിപ്പിച്ചുകൊണ്ടിരിക്കുക' -ഇങ്ങനെയായിരുന്നു റെയ്‌നയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.