ജൂലൈ 23ന് ആരംഭിക്കുന്ന ടോകിയോ ഒളിമ്പിക്സിന് മുന്നോടിയായി ലോകമെമ്പാടുമുള്ള പ്രശസ്തരായ അത്ലെറ്റുകൾ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അവരുടെ ആവേശം പങ്കുവെക്കുകയാണ്. ആറ് തവണ ഗ്രാൻസ്ലാം ചാമ്പ്യനായ ഇന്ത്യയുടെ സാനിയ മിർസയും തെൻറ ഒളിമ്പിക്സ് ആവേശം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പുതിയ ഒളിമ്പിക് കിറ്റണിഞ്ഞുകൊണ്ട് ഒരു ചെറിയ ഡാൻസ് വിഡിയോ ആണ് ഡബ്ൾസിൽ മുൻ ലോക ഒന്നാം നമ്പറായിരുന്ന സാനിയ പങ്കുവെച്ചത്.
അമേരിക്കൻ റാപ്പറായ ഡോജ കാറ്റിെൻറ പാട്ടിനായിരുന്നു സാനിയ ചുവടുവെച്ചത്. "എെൻറ പേരിലുള്ള 'A' എെൻറ ജീവിതത്തിലെ വളരെയധികം കാര്യങ്ങൾ സൂചിപ്പിക്കുന്നു," -സാനിയ ഇൻസ്റ്റയിൽ വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെയായിരുന്നു. അത് സൂചിപ്പിക്കുന്നത് - "ആക്രമണം (Aggression), അഭിലാഷം (Ambition), നേടൽ (Achieve), സ്നേഹം (Affection)" എന്നിവയാണെന്ന് വിഡിയോയിലും സാനിയ വിശദീകരിച്ചു. എന്തായാലും ഇന്ത്യയുടെ ടെന്നീസ് സൂപ്പർസ്റ്റാറിെൻറ ഡാൻസ് നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.