ഇഷ്ടതാരങ്ങളായ രോഹിത് ശർമയും സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും കീറോൺ പൊള്ളാർഡും ജസ്പ്രീത് ബുംറയുമൊക്കെ ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നത് കാണാൻ മുംബൈ ആരാധകർക്ക് ലഭിച്ച അവസാന അവസരമായിരിക്കും ഇത്തവണത്തെ ഐപിഎൽ. കാരണം, അടുത്ത സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ഐപിഎൽ ലേലത്തിൽ ഇവരിൽ പലരെയും മുംബൈക്ക് വിട്ടുകൊടുക്കേണ്ടി വന്നേക്കാം. പരമാവധി മൂന്ന് താരങ്ങളെ മാത്രം നിലനിർത്താനാണ് ഒാരോ ടീമുകൾക്കും അവസരമുള്ളത്.
എന്നാലിപ്പോൾ മുംബൈ ഇന്ത്യൻസ് നിലനിർത്തേണ്ട മൂന്ന് താരങ്ങളെ പേരെടുത്ത് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. നായകൻ രോഹിത് ശർമ, യുവതാരം ഇഷാൻ കിശൻ, സൂപ്പർ പേസർ ജസ്പ്രീത് ബുംറ എന്നിവരെയാണ് സെവാഗ് തിരഞ്ഞെടുത്തത്. അതേസമയം, സ്റ്റാർ ഇന്ത്യൻ ഒാൾറൗണ്ടറായ ഹർദിക് പാണ്ഡ്യയെ അദ്ദേഹം ഒഴിവാക്കുകയായിരുന്നു.
"ഞാനാണെങ്കിൽ ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെയാണ് നിലനിർത്തുക. ഇഷാന് ഒരുപാട് കാലം ബാക്കിയുണ്ട്, അവെൻറ പ്രായം അതാണ്, അതിനാൽ കൂടുതൽ കാലം നന്നായി ടീമിനെ സേവിക്കാൻ അവന് കഴിഞ്ഞേക്കും. എന്നാൽ, ഹാർദിക് പാണ്ഡ്യ ഇനിയും പന്തെറിയുന്നില്ലെങ്കിൽ ലേലത്തിൽ അവന് വലിയ തുക നേടാനാകുമെന്ന് കരുതുന്നില്ല, താരത്തിെൻറ പരിക്കുകൾ സൃഷ്ടിച്ച ആശങ്കകളാണ് കാരണം, അവെൻറ കാര്യത്തിൽ എല്ലാവരും രണ്ടുതവണ ചിന്തിക്കും. -സെവാഗ്
സമീപകാലത്തേറ്റ പരിക്കുകൾ കാരണം 27-കാരനായ ഹാർദിക്കിന് ഇപ്പോഴും മുഴുവൻ സമയ ബൗളിംഗിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ഭാവിയിൽ അതിന് കഴിയുേമാ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്ന നിലയിലല്ലാതെ താരത്തെ മറ്റ് ടീമുകൾ പോലും സമീപിക്കില്ലെന്നാണ് സെവാഗിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.