റയൽ മാഡ്രിഡ് നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെർജിയോ റാമോസ് ക്ലബ് വിടാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ താരത്തിന് വേണ്ടി വലവിരിച്ചിരിക്കുകയാണ് സെവിയ്യ. സ്പാനിഷ് ക്ലബ്ബും റാമോസിെൻറ മുൻ ടീമുമായ സെവിയ്യ താരത്തിന് അഞ്ച് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി ഒരു സ്പാനിഷ് റേഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകളും റാമോസിന് വേണ്ടി ശ്രമിക്കുന്നുണ്ട്.
റയലുമായുള്ള റാമോസിെൻറ കരാർ പുതുക്കൽ ചർച്ചകളൊക്കെ തടസപ്പെട്ടതിനാൽ താരം ക്ലബ് വിടാനാണ് കൂടുതൽ സാധ്യത. എന്നാൽ, റയൽ മാഡ്രിഡ് മുന്നോട്ടുവെച്ച അവസാന ഒാഫർ അംഗീകരിച്ച് റാമോസ് ടീമിൽ തുടർന്നേക്കുമെന്നും ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
35 കാരനായ റാമോസിന് 40 വയസ് വരെ ടീമിൽ തുടരാനുള്ള ഒാഫറാണ് സെവിയ്യ നൽകുന്നതെന്നും വിരമിച്ചാൽ, ടീമിൽ മറ്റൊരു റോളും അവർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റേഡിയോ റിപ്പോർട്ടിൽ പറയുന്നു. 2005ൽ റയൽ മാഡ്രിഡിലെത്തിയ റാമോസ് ടീമിന് വിവിധ കിരീടങ്ങളക്കം നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതേസമയം, സെവിയ്യയുടെ അക്കാദമിയിലാണ് താരം കളി പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.