പാകിസ്താന്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയും മുൻ പാക് നാകയൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു വിവാഹം. ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെ നിരവധി പാക് ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എൽ) ഫ്രാഞ്ചൈസി ലാഹോർ ഖലന്ദർസ് ട്വിറ്ററിൽ ഷഹീന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ബാബറിനെ കൂടാതെ സർഫറാസ് ഖാൻ, ഷദാബ് ഖാൻ, നസീം ഷാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.