ഹൊബാർട്ട്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ സിംബാബ്‍വെ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. മഴ കാരണം ഒമ്പത് ഓവറായി ചുരുക്കിയ മത്സരം വീണ്ടും മഴ പെയ്തതോടെയാണ് ഉപേക്ഷിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ ഒമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണെടുത്തത്. മഴ കാരണം, ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം ഏഴോവറിൽ 64 റൺസായി നിശ്ചയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മൂന്നോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെടുത്ത് നിൽക്കെ മഴ വീണ്ടുമെത്തി കളി മുടക്കി.
അതിനിടെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെക്ക് അഞ്ച് റൺസ് പെനാൽറ്റിയായി ലഭിച്ചിരുന്നു. ഒമ്പതാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാമത്തെ പന്ത് സിംബാബ്‌വെ താരത്തിൻ്റെ ബാറ്റിൽ എഡ്ജ് ചെയ്ത് തേർഡ് മാനിലേക്ക് പാഞ്ഞു, പന്ത് കയ്യിലെടുത്ത എൻകിഡി വിക്കറ്റ് കീപ്പർ ഡീകോക്കിനെ ലക്ഷ്യമാക്കി ത്രോ ചെയ്യുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ അംപയർ ദക്ഷിണാഫ്രിക്കക്ക് എതിരായി അഞ്ച് റൺസ് പെനാൽറ്റി വിളിച്ചു. കളിക്കാർ അന്തംവിട്ട് നിൽക്കവേ, റീപ്ലേയിൽ കാര്യങ്ങളെല്ലാം വ്യക്തമാവുകയായിരുന്നു.
എൻകിഡി എറിഞ്ഞ പന്ത് കൈക്കലാക്കി നോൺ സ്ട്രൈക്കർ എൻഡിൽ എറിയാനായി ഡീകോക്ക് ഗ്ലൗ ഊരി ഗ്രൗണ്ടിൽ ഇട്ടിരുന്നു. എന്നാൽ, പന്ത് ഡീകോക്കിന്റെ പാഡിൽ തട്ടി നിലത്തുകിടന്ന ഗ്ലൗവിൽ തട്ടി നിൽക്കുകയും ചെയ്തു. അതോടെ അംപയർ അഞ്ച് റൺസ് പെനാൽറ്റി വിധിക്കുകയായിരുന്നു.
വിഡിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.