'പൂക്കളില്ലാത്ത പൂന്തോട്ടത്തിൽ േപാകുന്നതുപോലെയാണ് കാണികളില്ലാത്ത കളിക്കളത്തിൽ കളിക്കുന്നത്'- പോർച്ചുഗലിനുവേണ്ടി 100ാം ഗോൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകളാണിത്. കാണികളുടെ ആരവങ്ങൾക്കിടയിൽ നേട്ടങ്ങളെ ആഘോഷിക്കുന്ന കായികതാരങ്ങളെ സംബന്ധിച്ച് ഇപ്പോൾ നിരാശയുടെ കാലമാണ്. പ്രിയപ്പെട്ട കളിക്കാരുടെ മികച്ച പ്രകടനങ്ങൾ നേരിൽ കണ്ട് ആഘോഷിക്കുന്ന കളിക്കമ്പക്കാർക്കും ഇതു വേദനയുടെ കാലം. കളിക്കാർക്കും കാണികൾക്കുമിടയിൽ കൊറോണ എന്ന കുഞ്ഞൻ വൈറസ് വലിയൊരു അതിർവരമ്പ് സൃഷ്ടിച്ചപ്പോൾ ഇല്ലാതാകുന്നത് ആരവങ്ങളാണ്.
കോവിഡ് പടർന്ന േശഷം ഫുട്ബാളും ക്രിക്കറ്റും ടെന്നീസും എല്ലാം പുനരാരംഭിച്ചെങ്കിലും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് കാണികളെയാണ്. ഇന്ന് െഎ.പി.എൽ ആരംഭിക്കുേമ്പാഴും ഏറ്റവും വലിയ നഷ്ടം കാണികളായിരിക്കും. ആരവങ്ങളില്ലാതായ കളിക്കൂടാരങ്ങളിലാണ് കുട്ടി ക്രിക്കറ്റിെൻറ ആവേശം വാനോളമുയർത്തുന്ന െഎ.പി.എല്ലും വന്നണയുന്നത്. കോവിഡ്- 19 മൂലം നീട്ടിവെച്ച െഎ.പി.എൽ യു.എ.ഇയിലേക്ക് കൂടുമാറിയപ്പോഴും കാണികൾ കളിക്കളത്തിന് പുറത്തുതന്നെയാകും.
സമ്മർദത്തിലാകുന്ന താരങ്ങൾ
കോവിഡ്-19 നിയന്ത്രണങ്ങൾ പാലിക്കേണ്ടിവന്നതോടെ സമ്മർദത്തിലാകുന്നത് താരങ്ങളാണ്. മത്സരങ്ങൾക്ക് മുമ്പുള്ള ക്വാറൻറീനും ഇടവിട്ടുള്ള കോവിഡ് പരിശോധനകളും സഹകളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും രോഗം ബാധിക്കുന്നതുമെല്ലാം കളിക്കാരെ സമ്മർദത്തിലാക്കുകയാണ്. ചാമ്പ്യൻ പട്ടത്തോടെ മഹേന്ദ്ര സിങ് ധോണിക്ക് അനുയോജ്യ യാത്രയയപ്പ് നൽകണമെന്ന ലക്ഷ്യത്തോടെ ദുബൈയിലെത്തിയ ചെന്നൈ സൂപ്പർകിങ്സിന് രണ്ടു സുപ്രധാന താരങ്ങളെയാണ് കോവിഡ് ഭീതിയിൽ നഷ്ടമായത്. ദുബൈയിലെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന സുരേഷ് റെയ്ന സുപ്രഭാതത്തിൽ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് പറക്കുകയായിരുന്നു. സ്പിന്നർ ഹർഭജൻ സിങ്ങും വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ടീമിനൊപ്പം ചേർന്നില്ല. മുംബൈ ഇന്ത്യൻസിെൻറ ശ്രീലങ്കൻ പേസ് താരം ലസിത് മലിംഗയും വിട്ടുനിൽക്കുകയാണ്. കരിയറിെൻറ അവസാന ഘട്ടത്തിലായിട്ടും കോവിഡ് ഉയർത്തിയ സമ്മർദമാണ് റെയ്നക്കും ഹർഭജനും മലിംഗക്കും താങ്ങാനാകാതെ പോയത്. അതേസമയം, ബംഗളൂരുവിെൻറ ആസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സൺ പിൻവാങ്ങാൻ കാരണം അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങളാണ്. െഎ.പി.എല്ലിനിടക്ക് ഭാര്യയുടെ പ്രസവം നടക്കുമെന്നതിനാൽ യാത്രചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് റിച്ചാർഡ്സനെ പിന്തിരിപ്പിച്ചത്. കോവിഡ് മൂലം നിർത്തിവെച്ച കളികൾ പുനരാരംഭിച്ച ശേഷം ആദ്യം നടന്ന വെസ്റ്റിഡൻഡീസ്-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിൽനിന്ന് മൂന്ന് വിൻഡീസ് താരങ്ങളും രോഗഭീതി മൂലം പിന്മാറിയിരുന്നു. െഎ.പി.എല്ലിെൻറ കളത്തിലിറങ്ങുേമ്പാഴും കളിക്കാർ ഇൗ ഭീതിയിൽ തന്നെയാകും. വിക്കറ്റ് വീഴ്ത്തുേമ്പാഴും വിജയിക്കുേമ്പാഴുമുള്ള കൂടിച്ചേരലുകളെയും ആഘോഷങ്ങളെയും ഇത് ഒരുപരിധി വരെ ബാധിക്കും.
കളിയുണ്ട്, കാർണിവെൽ ഇല്ല
െഎ.പി.എല്ലിെൻറ ഏറ്റവും വലിയ ആവേശം അത് ക്രിക്കറ്റിെൻറ കാർണിവെൽ ആയിരുന്നുവെന്നാണ്. കളിക്കാരും കാണികളും സെലിബ്രിറ്റികളും ചിയർഗേൾസും എല്ലാം ചേർന്നൊരുക്കുന്ന ആഘോഷമായിരുന്നു െഎ.പി.എൽ. കോവിഡിൽ മത്സരം നടക്കുേമ്പാൾ ക്രിക്കറ്റ് ഉണ്ടാകുമെങ്കിലും കാർണിവെൽ മൂഡ് നഷ്ടപ്പെടും. ഒാരോ മത്സരത്തിനും അര ലക്ഷവും മുക്കാൽ ലക്ഷവും കാണികൾ സ്റ്റേഡിയത്തിൽ തീർത്തിരുന്ന ആഘോഷം കൃത്രിമമായി ഒരുക്കാനാകില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാരണം മുമ്പ് രണ്ടു തവണ ദക്ഷിണാഫ്രിക്കയിലേക്കും യു.എ.ഇയിലേക്കും െഎ.പി.എൽ മാറ്റിയെങ്കിലും കാണികളും ചിയർഗേൾസും ആഘോഷമാക്കിയിരുന്നു. സിക്സറും ബൗണ്ടറികളും വിക്കറ്റുകളും വൻ ആരവത്തോടെ ആഘോഷിച്ചിരുന്ന കാണികളുടെ ശബ്ദം കാരണം പലേപ്പാഴും അമ്പയർമാർക്ക് ബാറ്റിൽ പന്തുകൊണ്ടോ എന്ന ശബ്ദംേപാലും കേൾക്കാനായിരുന്നില്ല. ആളൊഴിഞ്ഞ സ്റ്റേഡിയം അമ്പയർമാർക്ക് ഒരുപരിധി വരെ ആശ്വാസമാകും.
പന്തുപെറുക്കേണ്ടി വരുന്ന ഫീൽഡർമാർ
കോവിഡിനുശേഷം മത്സരങ്ങൾ പുനരാരംഭിച്ചതോടെ ചില ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഗാലറിയിൽ കസേരകൾക്കിടയിലും കാർ പാർക്കിങ്ങിലും പന്ത് അന്വേഷിച്ചു നടക്കുന്ന ഫീൽഡർമാരുടെ ചിത്രങ്ങളായിരുന്നു അത്. കോവിഡ് നിയന്ത്രണം 'അന്താരാഷ്ട്ര ക്രിക്കറ്റും ഇപ്പോൾ കണ്ടം ക്രിക്കറ്റായി' എന്ന തലക്കെേട്ടാടെ ഇൗ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. യഥാർഥത്തിൽ സ്റ്റേഡിയത്തിൽ ആളെ കുറയ്ക്കുന്നതിെൻറ ഭാഗമായി ബാൾ ബോയ്സിനെ ഒഴിവാക്കി. ഇതോടെയാണ് ഗ്യാലറിയിലേക്ക് പറക്കുന്ന സിക്സറുകളിൽ പന്ത് അന്വേഷിച്ച് ഫീൽഡർമാർ പോകുന്ന അവസ്ഥയുണ്ടായത്. കാണികളുടെ കുറവ് ഇത്തരം വേറിട്ട കാഴ്ചകളിലൂടെയാണ് ഫോേട്ടാഗ്രാഫർമാരും വിഡിയോഗ്രാഫർമാരും നികത്തുന്നത്. ഉമിനീര് ഉപയോഗിക്കരുതെന്ന െഎ.സി.സി നിർദേശം പേസ് ബൗളർമാരെ ഏറെ പ്രയാസപ്പെടുത്തും. പന്തിൽ ഉമിനീര് തേച്ച് ഉരച്ച് ഒരുഭാഗത്തെ തിളക്കം കളഞ്ഞ് സ്വിങ് ചെയ്യിക്കുന്ന കാലത്തിനും മാറ്റമുണ്ടാകും.
െഎ.പി.എൽ തെളിയിക്കും, ക്രിക്കറ്റിെൻറ കരുത്ത്
പ്രതിദിനം ലക്ഷം കോവിഡ് രോഗികളുണ്ടാകുന്ന ഇന്ത്യയിൽ തൽക്കാലത്തേക്ക് എങ്കിലും ആഘോഷം പകർന്നുനൽകാൻ െഎ.പി.എല്ലിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവും തൊഴിലില്ലായ്മയും എല്ലാം മൂലം നിരാശരായ ജനതക്ക് ചെറിയ ആശ്വാസം ടി.വിയിലൂടെയെങ്കിലും പകരാൻ െഎ.പി.എല്ലിനാകും. മാനസിക സമ്മർദത്തിലായ ജനങ്ങളുടെ പിരിമുറുക്കം കുറയ്ക്കാൻ ഇത്തവണത്തെ െഎ.പി.എല്ലിനാകുമെന്ന് പ്രതീക്ഷിക്കാം.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.