കൊച്ചി: കോവിഡ് കാലത്ത് ഫിറ്റ്നസ് ലക്ഷ്യമാക്കി നാടാകെ ഓട്ടക്കാർ നിറയുേമ്പാൾ അവർക്ക് റോൾ മോഡലാണ് കൊച്ചിയിലെ പോേളട്ടൻ. 66 വയസ്സിനിടെ തെൻറ 83ാം മാരത്തണും പിന്നിട്ട ഓട്ടക്കാരുടെ താരം. മരട് പടിഞ്ഞാറെക്കര വീട്ടിൽ പി.ഐ. പോളിന് ഓട്ടമെന്നത് ജീവിതത്തിെൻറ ഭാഗംതന്നെ.
''ആർക്കും ഏറ്റവും എളുപ്പം ചെയ്യാൻ പറ്റുന്നതാണ് ഓട്ടം. ഏത് പ്രായത്തിലും ഏത് വേഗത്തിലും എത്ര ദൂരത്തിലും ഓടാം. ഇതുവരെ ജീവിതശൈലീ രോഗങ്ങൾ ഒന്നും ബാധിക്കാത്തതിെൻറ കാരണം ഓട്ടമാണ്. അതാണ് ഏറ്റവും വലിയ ഗുണം'' -പോേളട്ടൻ പറയുന്നു.
കൊച്ചി പോർട്ട് ട്രസ്റ്റിൽനിന്ന് 2014ൽ സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ചതാണ് പോൾ. അതേവർഷം നവംബറിൽ കൊച്ചിയിൽ നടത്തിയ സ്പൈസ് കോസ്റ്റ് മാരത്തണിൽ ഓടിയതോടെ ഒാട്ടം ലഹരിയായി. അങ്ങനെ 'സോൾസ് ഓഫ് കൊച്ചിൻ' എന്ന എറണാകുളത്തെ റണ്ണിങ് ഗ്രൂപ്പിൽ അംഗമായി. ഗ്രൂപ് അംഗങ്ങൾ കട്ടക്ക് സപ്പോർട്ടുമായി കൂടെ നിന്നതോടെ മാരത്തണുകളും അൾട്രാ മാരത്തണുകളുമായി പോളേട്ടൻ ലോകം ചുറ്റാൻ തുടങ്ങി.
ഇപ്പോൾ 18 അൾട്രാ മാരത്തൺ ഉൾപ്പെടെ 83 മാരത്തണുകൾ പൂർത്തിയാക്കി. 42.2 കി.മീ ഓട്ടമാണ് മാരത്തൺ, അൾട്രാ അതിലേറെ ദൂരം വരും. ഇന്ത്യയിലെ എല്ലാ ഇവൻറുകളും ദുബൈ മാരത്തണും ഓടി. ഇക്കഴിഞ്ഞ ജനുവരിയിൽ കൊങ്കൺ അൾട്രാ മാരത്തൺ എന്ന വെർച്വൽ ഇവൻറിെൻറ ഭാഗമായി 100 മൈൽ (161കി.മീ) ഓടിയതാണ് അവസാനത്തേത്. തൃപ്പൂണിത്തുറയിൽനിന്ന് ആരംഭിച്ച് മൂവാറ്റുപുഴ, തൊടുപുഴ, ഊന്നുകൽ, അങ്കമാലി, ആലുവ, ഇടപ്പള്ളി വഴി തിരിച്ച് തൃപ്പൂണിത്തുറ വരെയായിരുന്നു ഓട്ടം. 10 പേരുമായി ഓടിയതിൽ മൂന്നുപേർ പിന്മാറി. 2015ൽ ചെന്നൈയിലാണ് ആദ്യ അൾട്രാ മാരത്തൺ ഓടിയത്.
2019 മാർച്ചിൽ ബംഗളൂരുവിൽ ഹെണ്ണൂർ ബാംബു അൾട്രാ മാരത്തണാണ് (210 കി.മീ) പിന്നിട്ട ഏറ്റവും കൂടിയ ദൂരം.
47 മണിക്കൂർ കൊണ്ടാണ് അത് പൂർത്തിയാക്കിയത്. 48 മണിക്കൂറായിരുന്നു കട്ട് ഓഫ്. 2018ൽ ചെന്നൈ, വിശാഖപട്ടണം നേവി എന്നിവയിൽ ഉൾപ്പെടെ മാരത്തണുകളിൽ ഏജ് ഗ്രൂപ്പിൽ ഒന്നാംസ്ഥാനം ലഭിച്ചു. മുംബൈ, ഡൽഹി മാരത്തണുകൾ അഞ്ച് പ്രാവശ്യം ഒാടി. ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയവയിലെല്ലാം പങ്കെടുത്തു. 2016ൽ തെൻറ 62ാം പിറന്നാൾ പോളേട്ടൻ ആഘോഷിച്ചത് 62 മൈൽ (100 കി.മീ) ഓടിയാണ്. മരടിൽ നിന്ന് താൻ ജോലി ചെയ്തിരുന്ന പോർട്ട് ട്രസ്റ്റിൽ എത്തി അവിടെനിന്ന് ജനിച്ചുവളർന്ന നേര്യമംഗലത്തിന് സമീപത്തെ നീണ്ടപാറയിേലക്ക് ഓടി. ഈ ഓട്ടമൊക്കെ കണ്ട് ഭാര്യ സുജയും മക്കൾ മെറിനും ഇരട്ടകളായ ടോമും ജെറിയും കൈയടിച്ച് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.