ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട്​ ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

അന്താരാഷ്​ട്ര ഫുട്​ബോളിലെ ഗോൾവേട്ടയിൽ ബ്രസീലി​െൻറ ഇതിഹാസ താരം പെലെക്ക്​ അടുത്തെത്തി ഇന്ത്യയുടെ സൂപ്പർതാരം സുനിൽ ഛേത്രി. സാഫ്​ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ്​ ഛേത്രി പെലെക്ക്​ അരികിലെത്തിയത്​. 27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക്​ വേണ്ടി വലകുലുക്കിയത്​.

അതോടെ 121 അന്താരാഷ്​ട്ര മത്സരങ്ങളിൽ നിന്നായി ഛേത്രിക്ക്​ 76 ഗോളുകളായി. 92 മത്സരങ്ങളിൽ നിന്ന്​ 77 ഗോളുകൾ നേടിയ പെലെയെ മറികടക്കാൻ താരത്തിന്​ വേണ്ടത്​ രണ്ട്​ ഗോളുകൾ മാത്രം. ഇറാഖ്​ താരം ഹുസൈൻ സയീദ് 137 മത്സരങ്ങളിൽ 78 ഗോളുകളുമായി ഇരുവർക്കും മുന്നിലുണ്ട്​.

അതേസമയം, ഛേത്രിയുടെ ഗോളിന്​ സാഫ്​ കപ്പിൽ ഇന്ത്യയെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിന്​ വേണ്ടി 74-ാം മിനിറ്റിൽ യാസിർ അറഫാത്ത്​ സമനില ഗോൾ നേടുകയായിരുന്നു. ശ്രീലങ്കയുമായാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    
News Summary - Sunil Chhetri Just Two Goals Away From Surpassing Brazilian Legend Pele

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.