പെയ്​​തൊഴിഞ്ഞ്​ റെയ്​ന

മൈക്കൽ ജോർദാന്​ സ്​കോട്ടി പിപ്പനും ലയണൽ മെസ്സിക്ക് ആന്ദ്രേ ഇനിയെസ്​റ്റയും എങ്ങ​െന ആയിരു​ന്നോ അങ്ങനെയായിരുന്നു മഹേന്ദ്രേ സിങ്​ ധോണിക്ക്​ സുരേഷ്​ റെയ്​ന. വിജയ പരാജയങ്ങളിലും ഉയർച്ച താഴ്​ചകളിലയും ധോണിയോടൊപ്പം നിന്ന 'ചിന്നത്തല' വിരമിക്കലി​െൻറ കാര്യത്തിലും 'തല'യുടെ പാത പിന്തുടർന്നു.

ഏറ്റവും പ്രിയപ്പെട്ട നായകനും സഹോദര തുല്യനുമായ ധോണി ശനിയാഴ്​ച വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ റെയ്​നയും കാത്തുനിന്നില്ല. ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ പ്രതിഭാശാലികളായ മുൻഗാമികളിൽ പലർക്കും നേരിട്ട അനുഭവം പോലെ തനിക്കും ഒരു വിടവാങ്ങൽ മത്സരം ലഭിക്കാൻ പോകുന്നില്ലെന്ന തിരിച്ചറിവിലാകാം ഇന്ത്യൻ ആരാധകർക്ക്​ ഇരട്ട ദുഃഖം സമ്മാനിച്ച്​ റെയ്​നയും ധോണിക്കൊപ്പം പാഡ്​ അഴിച്ചത്​. ഇരുവരുടെയും അരങ്ങേറ്റ മത്സരത്തിനും സമാനതകളുണ്ടായിരുന്നു​. പൂജ്യരായാണ്​ രണ്ടുപേരും ആദ്യ ഇന്നിങ്​സിൽ പുറത്തായത്​.


2005ൽ ശ്രീലങ്കക്കെതിരെയായിരുന്നു റെയ്​നയുടെ അന്താരാഷ്​ട്ര അരങ്ങേറ്റം. 18 ടെസ്​റ്റ്​, 226 ഏകദിനം, 78 ട്വൻറി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച ഉത്തർപ്രദേശുകാരൻ യഥാക്രമം 768, 5616, 1606 റൺസുകൾ നേടി. ഇടക്ക്​ പാർട്​ടൈം ബൗളറായി എത്തിയിരുന്ന റെയ്​ന ഏകദിനത്തിൽ 36ഉം ടെസ്​റ്റിലും ട്വൻറി20യിലുമായി 13 വിക്കറ്റും നേടി.

മൂന്ന്​ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം

പരിമിത ഓവർ ക്രിക്കറ്റിൽ ഒരുകാലത്ത്​ ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു റെയ്​ന. മൂന്ന്​ ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്​സ്​മാനെന്ന റെക്കോഡ്​ റെയ്​നക്ക്​ സ്വന്തമാണ്​. ​രോഹിത്​ ശർമയും കെ.എൽ. രാഹുലും പിന്നീട്​ റെയ്​നയെ പിന്തുടർന്നാണ്​ വന്നത്​.


മധ്യനിരയിൽ ന​ട്ടെല്ലായും കളത്തിൽ ചോരാത്ത കൈകളും കിറുകൃത്യമാർന്ന ത്രോകളുമായി റെയ്​ന നീല ജഴ്​സിയിൽ ഏറെക്കാലം നിറഞ്ഞുനിന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഫീൽഡിങ്​ വിപ്ലവം സൃഷ്​ടിച്ച താരങ്ങളിൽ ​പ്രധാനിയാണ്​ റെയ്​ന.

ടീം മാൻ- 2011 ക്വാർട്ടറിലെയും സെമിയിലെയും ഇന്നിങ്​സ്​ മറക്കില്ല

2011 ലോകകപ്പ്​ ക്വാർട്ടറിൽ ആസ്​ട്രേലിയയെ പിന്തുടരുന്നതിനിടെ​ പുറത്താകാതെ നേടിയ 34 റൺസ്​ എക്കാലത്തും ഓർമിക്കപ്പെടും. യുവരാജിനൊപ്പം ചേർന്ന്​ റെയ്​നയാണ്​ അന്ന്​ കിരീട വിജയത്തിലേക്ക്​ ഇന്ത്യയുടെ പാത വെട്ടിത്തെളിച്ചത്​.

സചിൻ ടെണ്ടുൽക്കർ ഹീറോ ആയി മാറിയ പാകിസ്​താനെതിരായ സെമിഫൈനലിലും പുറത്താകാതെ 36 റൺസ്​ അടിച്ച്​ റെയ്​ന വീണ്ടും ത​െൻറ റോൾ ഭംഗിയാക്കി. ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ ത​െൻറ സഹതാരങ്ങളെപ്പോലെ സൂപ്പർതാരമായി മാറിയില്ലെങ്കിലും സഹനടനെന്ന റോളിൽ പകരംവെക്കാനില്ലാത്ത പ്രതിഭയായി റെയ്​ന മിന്നുന്ന പ്രകടനം പുറ​ത്തെടുത്തു കൊണ്ടിരുന്നു.

നീലപ്പടയിലെ ഗൺ ഫീൽഡർ​

8000 അന്തരാഷ്​ട്ര റൺസ്​ നേടിയ റെയ്​നയുടെ ഫീൽഡിങ്​ മികവ്​ ലോകോത്തരമാണ്​. ഉയർന്ന്​ പൊന്തിയ പന്ത്​ പിടിക്കാൻ പാഞ്ഞെത്തുന്നത്​ റെയ്​നയാണെങ്കിൽ അത്​ ഔട്ടാകുമെന്ന്​ ആരാധകർക്ക്​ അത്രക്ക്​ ആത്മവിശ്വാസമാണ്​ പകർന്ന്​ നൽകിയത്​.


167 ക്യാചുകൾ സ്വന്തം പേരിലാക്കിയ റെയ്​ന പോയൻറ്​, കവർ ഭാഗത്ത്​ നിന്നും ചുരുങ്ങിയത്​ 1000ത്തിലധികം റൺസ്​ രക്ഷപെടുത്തി. സ​ങ്കേതികപരമായ ന്യൂനതകൾ കൊണ്ട്​ മാത്രമാണ്​ 18ൽ കൂടുതൽ ടെസ്​റ്റ്​ മത്സരങ്ങളിൽ റെയ്​നക്ക്​ കളിക്കാൻ സാധിക്കാതിരുന്നത്​​. ലഖ്​നോയിൽ നിന്നുള്ള പയ്യനെ കണ്ടെത്തിയത്​ ഗ്രെഗ്​ ചാപ്പലാണെങ്കിൽ അവനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത്​ ധോണിയാണ്​.

​മിസ്​റ്റർ ഐ.പി.എൽ

ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ ചരിത്രത്തിലെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്​ഥാനക്കാരനാണ്​ റെയ്​ന. സ്​ഥിരതയുടെ പേരിൽ ഐ.പി.എല്ലിലെ 'മിസ്​റ്റർ കൺസിസ്​റ്റൻറ്' എന്ന ​പേര്​ റെയ്​ന സമ്പാദിച്ചെടുത്തു. വിക്കറ്റിനിടയിലെ ഒാട്ടംകൊണ്ടും സ്​പിന്നർമാരെ അനായാസം തൂക്കിയടിക്കാനുള്ള മികവ്​ കൊണ്ടും റെയ്​നയെ ധോണി ഐ.പി.എല്ലിൽ ഫലപ്രദമായി ഉപയോഗിച്ചു.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യത്തിൽ റെയ്​നയെപ്പോലുള്ള അക്രമണകാരിയായ ബാറ്റ്​സ്​മാ​െൻറ ആവശ്യം ധോണി തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ സീസണിലാണ്​ ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ്​ തികക്കുന്ന ബാറ്റ്​സ്​മാനായി റെയ്​ന മാറിയത്​.

ശേഷം വിരാട്​ കോഹ്​ലി പട്ടികയിൽ ഇടം നേടി. 5412 റൺസുമായി റെയ്​നയുടെ മേൽ 44 റൺസി​െൻറ ലീഡുമായാണ്​ കോഹ്​ലിയുടെ നിൽപ്​. എന്നാൽ, ഇക്കുറി റൺവേട്ടക്കാര​െൻറ പട്ടം തിരിച്ച​ുപിടിക്കാനാകും റെയ്​നയുടെ പടപ്പുറപ്പാട്​. ഇതോടൊപ്പം തന്നെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റെയ്​നയാണ്​. 192 മത്സരങ്ങളാണ്​ റെയ്​ന കളിച്ചത്​.

സ്​പിന്നർമാരുടെ അന്തകൻ

ലോങ്​ ഓണിനും മിഡ്​വിക്കറ്റിനും ഇടയിലൂടെയുള്ള ഡ്രൈവും എക്​സ്​ട്രാ കവറിലൂടെയുള്ള ലോഫ്​റ്റഡ്​ ഷോട്ടിലൂടെയും ത​െൻറ ​ൈകയൊപ്പ്​ പതിപ്പിക്കുന്ന റെയ്​ന സ്​റ്റേഡിയങ്ങളിൽ റൺസ്​ ഒഴുക്കി. ത​േൻറതായ ദിവസങ്ങളിൽ സ്​പിന്നർമാരുടെ അന്തകനായി മാറുന്ന റെയ്​ന മികച്ച ഫൂട്​വർക്കുകളുമായി സ്ലോ ബൗളർമാരെ കൊന്ന്​ ​െകാലവിളിച്ചു.


മൂന്നാമനായായിരുന്നു ചെന്നൈ ജഴ്​സിയിൽ ക്രീസിലെത്തിയിരുന്നത്​. ഇന്ത്യൻ ടീമിൽ പക്ഷേ അഞ്ചാമനായിരുന്നു. എന്നാൽ റൺറേറ്റ്​ ഉയർത്തേണ്ട അവസരങ്ങളിലും മുന്നേറ്റനിര തകർന്നടിയുന്ന വേളയിലും റെയ്​നയെ നായകൻമാർ സ്​ഥാനക്കയറ്റം നൽകി പറഞ്ഞുവിടും.

​േ​കാഹ്​ലിയുടെ ഉയർച്ച വിനയായി

ഏകദിന മത്സരങ്ങളിൽ ധോണിയോ​െടാപ്പം കളിക്കളത്തിൽ മികച്ച ധാരണയോടെ കളിച്ചിരുന്ന റെയ്​ന മധ്യ ഓവറുകളിൽ ടീമി​െൻറ രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

എന്നാൽ കഴിഞ്ഞ പതിറ്റാണ്ടിൽ വിരാട്​ കോഹ്​ലി ടീമി​െൻറ കടിഞ്ഞാൺ ഏറ്റെടുത്തതോടെ റെയ്​നക്കും കാര്യമായൊന്നും ചെയ്യാനായില്ല. റെയ്​ന ചെയ്​തിരുന്ന ജോലികൾ കോഹ്​ലി ഏറ്റെടുത്തതോടെ താരത്തിന്​ റോൾ ഇല്ലാതായി. എന്നാൽ ഒരിക്കൽ ധാക്കയിലെ മോശം പിച്ചിൽ ശ്രീലങ്കക്കെതിരെയും 2015 ലോകകപ്പിൽ സിംബാബ്​വെക്കെതിരെയും റെയ്​ന കോഹ്​ലിയുടെ നിഴലിൽ നിന്ന്​ പുറത്തുകടന്നു. ​

ഷോർട്​ ബോളുകൾ- ഏറ്റവും വലിയ ദൗർബല്യം

ഷോർട്​ ബോളുകൾ നേരിടുന്നതിൽ പരാജിതനാണെന്ന കാരണത്താലാണ്​ റെയ്​ന പലപ്പോഴും ടീമിൽ നിന്നും പുറത്തായിരുന്നത്​. നെഞ്ചിന്​ നേര വരുന്ന ഷോർട്​ ബോളുകളെ നേരിടുന്നതിലെ ദൗർബല്യം രാജ്യാന്തര താരങ്ങൾ തിരിച്ചറിഞ്ഞതോടെ ഗള്ളിയിലും ഷോർട്​ ലെഗിലുമായി റെയ്​നയുടെ ഇന്നിങ്​സുകൾ അവസാനിച്ചു.

ടെസ്​റ്റ്​ കരിയർ നശിപ്പിച്ചതും പരിമിത ഓവർ ക്രിക്കറ്റിലെ മടങ്ങി വരവ്​ ഇല്ലാതാക്കിയതും ഇതേ കാരണമാണ്​. കാരണം വ്യക്​തമായിരുന്നെങ്കിലും പരിഹാരം താരത്തി​െൻറ പക്കലുണ്ടായിരുന്നില്ല. 2015 ലോകകപ്പ്​ കഴിഞ്ഞതോടെ റെയ്​നയുടെ ഫോം മങ്ങാൻ തുടങ്ങി. 2017ൽ ​ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്​റ്റിൽ പരാജിതനായതും തിരിച്ചടിയായി. 2018ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരിമിത ഓവർ പരമ്പരയിലായിരുന്നു അവസാന മത്സരം.

ചെന്നൈ സൂപ്പർ കിങ്​സിൽ കുട്ടിത്തലയായി തിളങ്ങുന്ന റെയ്​നയെ ധോണിയോടൊപ്പം യു.എ.ഇയിൽ കാണാനാകുമെന്നതാണ്​ ആരാധകരുടെ ആശ്വാസം.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.