അർജുൻ ടെണ്ടുൽക്കറുടെ ഒരോവറിൽ അടിച്ചുകൂട്ടിയത്​ 21 റൺസ്​; സൂര്യകുമാർ യാദവി​െൻറ വെടിക്കെട്ട്​

ഇന്ത്യൻ പ്രീമിയർ ലീഗ്​ 13-ആം എഡിഷന്​​ പിന്നാലെ ഏറെ ചർച്ചയായ താരമാണ്​ സൂര്യ കുമാർ യാദവ്​. കോഹ്​ലിയുമായുള്ള ഉരസലും ലീഗിലെ മിന്നുന്ന പ്രകടനത്തിന്​ ശേഷവും ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയതും സൂര്യകുമാറിനെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറച്ചു. എന്നാൽ, താരം വീണ്ടും ​ലൈംലൈറ്റിലേക്ക്​ വന്നിരിക്കുകയാണ്​.

വരാനിരിക്കുന്ന ആഭ്യന്തര ടൂർണമെൻറായ മുഷ്​താഖ്​ അലി ട്രോഫിക്ക്​ മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന പരിശീലന മത്സരത്തിൽ താരം അടിച്ചുകൂട്ടിയത് 47 പന്തിൽ 120 റൺസാണ്​​. യാദവിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന്​ കിട്ടിയപ്പോൾ അതിൽ പെട്ടുപോയ ഒരാൾ ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറാണ്​. അർജു​െൻറ ഒരോവറിൽ സൂര്യകുമാർ യാദവ്​ അടിച്ചുകൂട്ടിയത്​ 21 റൺസായിരുന്നു.

യാദവ്​ നയിക്കുന്ന ടീം ബിയും യശസ്വി ജൈസ്വാൾ നയിക്കുന്ന ടീം ഡിയും തമ്മിലായിരുന്നു മത്സരം. യാദവ്​ മൂന്നാമനായി എത്തിയായിരുന്നു ഗംഭീര സെഞ്ച്വറി സ്വന്തമാക്കിയത്​. ഇന്നിങ്​സിൽ പിറവിയെടുത്തത്​ 10 ഫോറുകളും ഒമ്പത്​ എണ്ണം പറഞ്ഞ സിക്​സും. കളിയിൽ എല്ലാവരും ഉറ്റുനോക്കിയ മറ്റൊരു താരം അർജുൻ ടെണ്ടുൽക്കറായിരുന്നു. രണ്ട്​ ഒാവറുകൾ മികച്ച രീതിയിൽ എറിഞ്ഞ അർജുനെ യാദവ്​ ശിക്ഷിച്ചത്​ 13ാം ഒാവറിലും. 21 റൺസ്​ പിറന്ന ത​െൻറ മൂന്നാം ഒാവറിന്​ ശേഷം 19ാം ഒാവറിൽ പന്തെറിയാനെത്തിയ ജൂനിയർ ടെണ്ടുൽക്കർ ഒരു വിക്കറ്റ്​ വീഴ്​ത്തിയാണ്​ ത​െൻറ സ്​പെൽ അവസാനിപ്പിച്ചത്​. നാലോവറിൽ 1/33 എന്ന നിലയിലാണ്​ താരം അവസാനിപ്പിച്ചത്​.​

Tags:    
News Summary - SuryaKumar Yadav smacks Arjun Tendulkar for 21 runs in a single over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.