വിംബ്ൾഡൺ: ഇംഗ്ലണ്ട്: യുക്രെയ്നിലെ യുദ്ധബാധിതരായ കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ലോക ഒന്നാം നമ്പർ വനിത ടെന്നിസ് താരം ഇഗാ സ്വൈറ്റക് അടുത്ത മാസം സ്വന്തം രാജ്യമായ പോളണ്ടിൽ ചാരിറ്റി ടെന്നിസ് ഇവന്‍റ് സംഘടിപ്പിക്കും. ജൂലൈ 23 ന് ക്രാക്കോവിൽ നടക്കുന്ന പരിപാടിയിൽ മിക്സഡ് ഡബ്ൾസ് പ്രദർശന മത്സരവും നടക്കും. വിഖ്യാത യുക്രെയ്ൻ ഫുട്ബാളർ ആൻഡ്രി ഷെവ്ചെങ്കോയാണ് വിശിഷ്ടാതിഥി. എലീന സ്വിറ്റോലിനയായിരിക്കും അമ്പയറായെത്തുക. റഷ്യൻ അധിനിവേശത്തിൽ 31കോടിയിലധികം അഭയാർഥികളാണ് പോളണ്ടിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.