'ഹൻവിക, നീയാണ്​ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്​ നടരാജൻ

ഇന്ത്യൻ ടീം ചരിത്ര വിജയങ്ങൾ നേടിയ ആസ്​ട്രേലിയൻ പര്യടനത്തിലൂടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച്​ താരമായ ഫാസ്റ്റ്​ ബൗളറാണ്​ നടരാജൻ. ഐ.പി.എൽ പ്ലേ ഓഫ്​ നടക്കു​േമ്പാഴായിരുന്നു​ നടരാജന്​ പെൺകുഞ്ഞ്​ പിറന്നത്​. അന്ന്​ ത​െൻറ പ്രിയ പുത്രിയെ ആദ്യമായൊന്ന്​ കാണാൻ പോലും സാധിക്കാതെ യു.എ.ഇയിൽ നിന്നും നേരിട്ട്​ നടരാജനെ ആസ്​ട്രേലിയയിലേക്ക്​ കൊണ്ടുപോവുകയായിരുന്നു. പെൺകുഞ്ഞ്​ പിറന്നതി​െൻറ സന്തോഷത്തിനൊപ്പം താരത്തി​െൻറ ദേശീയ ടീമിലേക്കുള്ള കന്നി അരങ്ങേറ്റം കൂടിയായിരുന്നു അത്​.

എന്നാൽ, ഇപ്പോൾ നടരാജൻ ത​െൻറ പ്രിയപുത്രിക്കൊപ്പമാണ്​. നാലുമാസമായ പെൺകുഞ്ഞിനും അവൾക്ക്​ ജന്മം നൽകിയ പ്രിയ പത്​നിക്കുമൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആയിരങ്ങളാണ്​ ആശംസകൾ കമൻറുകളായി രേഖപ്പെടുത്തുന്നത്​. കുട്ടിയുടെ പേര്​ 'ഹൻവിക' എന്നാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്​. 'ഞങ്ങളുടെ കുഞ്ഞുമാലാഖ ഹൻവിക. നീ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്മാനമാണ്​. ഞങ്ങളുടെ ജീവിതം ഇത്രയധികം സന്തോഷപൂരിതമായതിന്​ കാരണം നീ മാത്രമാണ്​. നന്ദി ലഡ്ഡു ഞങ്ങളെ നി​െൻറ രക്ഷിതാക്കളായി തെരഞ്ഞെടുത്തതിന്​. ഞങ്ങൾ എന്നും എപ്പോഴും നിന്നെ സ്​നേഹിക്കും. -നടരാജൻ ഇൻസ്റ്റയിൽ കുറിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമായിരുന്നു നടരാജന്​ ദേശീയ ടീമിലേക്ക്​ വഴി തുറന്നത്​. ദേശീയ ജഴ്​സിയിൽ താരത്തിന്​ അവസരം ലഭിച്ചത്​ ആസ്​ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനത്തിലായിരുന്നു. 13 റൺസിന്​ ഇന്ത്യ വിജയിച്ച മത്സരത്തിൽ താരം രണ്ട്​ വിക്കറ്റുകൾ നേടിയിരുന്നു. അതേ വേദിയിൽ നടന്ന ടി20 മത്സരത്തിൽ മൂന്ന്​ വിക്കറ്റുകളാണ്​ നടരാജൻ വീഴ്​ത്തിയത്​.

Tags:    
News Summary - T Natarajan Shares Photo With Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.