എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റർമാരിൽ ഒരാളാണ് ആസ്‌ട്രേലിയൻ താരം എല്ലിസ് പെറി. തന്റെ ബാറ്റിങ് പ്രകടനത്തിലൂടെ പല റെക്കോർഡുകളും തകർത്തെറിഞ്ഞ ഇതിഹാസ താരം, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർസിബി) വനിതാ പ്രീമിയർ ലീഗ് ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.
വനിതാ ഐപിഎല്ലില്‍ ആർ.സി.ബിയും യുപി വാരിയേഴ്‌സും തമ്മിലുള്ള പ്രാഥമിക റൗണ്ട് മത്സരത്തിൽ രസകരമായ ഒരു സംഭവം നടന്നിരുന്നു. എല്ലിസ് പെറിയുടെ പടുകൂറ്റന്‍ സിക്‌സ് പതിച്ചത് സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന ടാറ്റയുടെ പഞ്ച് എന്ന കാറിൽ. പന്ത് പതിച്ച് കാറിന്റെ വിൻഡോ ഗ്ലാസ് തകരുകയും ചെയ്തു. മത്സരത്തില്‍ എല്ലിസ് പെറി 37 പന്തില്‍ 58 റണ്‍സെടുത്തിരുന്നു.
കാറിന്റെ ചില്ല് തകര്‍ന്നപ്പോൾ തനിക്ക് പേടിയായെന്നും ഇന്ത്യയില്‍ തനിക്ക് ഇന്‍ഷൂറന്‍സില്ലെന്നും മത്സരശേഷം എല്ലിസ് പെറി തമാശയായി പറഞ്ഞിരുന്നു. ഇപ്പോഴിതാ എല്ലിസ് പെറിക്ക് പ്രത്യേക സമ്മാനം നല്‍കിയിരിക്കുകയാണ് ടാറ്റ. പൊട്ടിയ ഗ്ലാസിന്റെ ചീളുകള്‍ ഫ്രെയിം ചെയ്തുകൊണ്ടാണ് സമ്മാനം നൽകിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന എലിമിനേറ്റര്‍ മത്സരത്തിന് ശേഷമായിരുന്നു പെറിക്ക് സമ്മാനം കൈമാറിയത്.
മുംബൈക്കെതിരായ മത്സരത്തിൽ അഞ്ച് റൺസിന്റെ വിജയമായിരുന്നു ബാംഗ്ലൂർ നേടിയത്. മത്സരത്തിൽ 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.