ദുബൈ: അർധസെഞ്ച്വറി തികച്ചശേഷം ബാറ്റുയർത്തിപ്പിടിച്ച്, അതിലെഴുതിയ 'ദ ബോസ്' എന്ന വാക്കുകൾ തലകീഴായി ആരാധകർക്ക് മുമ്പാകെ പ്രദർശിപ്പിച്ച് ക്രിസ് ഗെയ്ൽ പ്രഖ്യാപിക്കുകയായിരുന്നു, യൂനിേവഴ്സ് ബോസ് റിേട്ടൺസ്.
റൺവേട്ടക്കാരായ രണ്ടു ബാറ്റ്സ്മാന്മാരുണ്ടായിട്ടും തുടർച്ചയായി േതാൽക്കുന്ന കിങ്സ് ഇലവൻ പഞ്ചാബിന് അടിയന്തര ചികിത്സ നൽകിയാണ് ക്രിസ് ഗെയ്ലിെൻറ വരവ്. ആദ്യ മത്സരങ്ങളിൽനിന്ന് 41കാരനായ വിൻഡീസ് താരത്തെ പുറത്തിരുത്തിയതിന് കിങ്സ് ഇലവൻ പഞ്ചാബ് മാനേജ്മെൻറ് ശരിക്കും വേദനിച്ചുകാണും.
സീസണിലെ ടീം വിജയത്തി െൻറ വക്കിൽനിന്നുപോലും തോൽവിയിലേക്ക് വഴുതിവീഴവെയാണ് 'ബോസിെൻറ' രംഗപ്രവേശം. നെറ്റ്സിലെ പ്രകടനം വിലയിരുത്തിയാണ് ആദ്യ മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയത്. പിന്നീട്, ഒക്ടോബർ എട്ടിന് ഹൈദരാബാദിനെതിരെ കളത്തിലിറക്കാനിരിക്കെ ഭക്ഷ്യവിഷബാധ തിരിച്ചടിയായി.
ഏതാനും ദിവസം ആശുപത്രിയിലായ ഗെയ്ലിന് കൊൽക്കത്തക്കെതിരായ മത്സരവും നഷ്ടമായി. തിങ്കളാഴ്ച ആശുപത്രി വിട്ട്, നെറ്റ്സിൽ പരിശീലനം ആരംഭിച്ച ഗെയ്ൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു. അതാണ്, കഴിഞ്ഞ രാത്രിയിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്.
തെൻറ പഴയ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കുറിച്ച 171 റൺസ് എന്ന ലക്ഷ്യം പിന്തുടരവെ മായങ്ക് അഗർവാളിന് പകരക്കാരനായാണ് ക്രീസിലെത്തിയത്. കെ.എൽ. രാഹുൽ താളംകണ്ടെത്തി നിൽക്കെ, പഞ്ചാബ് സ്കോർ 78. പതിഞ്ഞ താളത്തിലായിരുന്നു ഗെയ്ൽ കാലിപ്സോയുടെ തുടക്കം. 12 പന്തിൽ നാലു റൺസ്. ഇതിനിടെ, മുഹമ്മദ് സിറാജിനെ രണ്ടുതവണ സിക്സർ പറത്തിയ രാഹുൽ ബോസിനെ കളത്തിലേക്ക് വരവേറ്റു.
അടുത്ത ഒാവറിൽ വാഷിങ്ടൺ സുന്ദർ. ആദ്യം സ്ട്രെയ്റ്റ് ഡ്രൈവ്, രണ്ടാമത് ഡീപ് സ്ക്വയറിന് മുകളിലൂടെയും. യൂനിവേഴ്സ് ബോസ് റീലോഡ് ചെയ്ത സമയം. ഒടുവിലെ പന്ത് എണ്ണത്തെ ബഹുദൂരം പിന്നിലാക്കി ഗെയ്ൽ വെടിക്കെട്ട് കുതിച്ചു. 45 പന്തിൽ അഞ്ചു സിക്സും ഒരു ബൗണ്ടറിയുമായി 53 റൺസുമായി ജയത്തിന് ഒരു റൺസ് അകലെയാണ് വീണത്.
അതേസമയം, സിംഗ്ളുകൾ ഒാടിയെടുക്കാനുള്ള അവശത ശരീരഭാഷയിൽ വ്യക്തമായിരുന്നു. ആ പോരായ്മ തന്നെയാണ് 18ാം ഒാവറിൽ ജയിക്കേണ്ട കളി, അവസാന പന്തിലെ നെഞ്ചിടിപ്പിലേക്ക് വഴിവെച്ചത്.
41ാം വയസ്സിലും തളരാത്ത പോർവീര്യമാവുന്ന ഗെയ്ലിനെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങൾകൊണ്ട് വാഴ്ത്തുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച എൻറർടെയ്നറാണ് ഗെയ്ലെന്നായിരുന്നു ഇന്ത്യൻ കോച്ച് രവിശാസ്ത്രിയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.