ലണ്ടൻ: കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഫുട്ബാളറായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ ഒന്നാമതായത്.
10.5 കോടി ഡോളറാണ് (769 കോടി രൂപ) ക്രിസ്റ്റ്യാനോയുടെ വരുമാനം. തൊട്ടുപിന്നിലുള്ള മെസ്സിയുടേത് 10.4 കോടി ഡോളർ (762 കോടി രൂപ). നെയ്മർ (9.55 കോടി ഡോളർ), മുഹമ്മദ് സലാഹ് (3.51 കോടി) എന്നിവരാണ് ഫുട്ബാൾ താരങ്ങളിൽ മൂന്നും നാലും സ്ഥാനത്ത്.
ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം ടെന്നിസ് ഇതിഹാസം റോജർ ഫെഡററാണ്. 10.6 കോടി ഡോളറാണ് (776 കോടി രൂപ) ഫെഡ് എക്സ് പ്രസിെൻറ വരുമാനം. 2019-20 സീസണിലെ മാത്രം വരുമാനമാണിത്. ക്രിസ്റ്റ്യാനോയുടേത് ക്ലബ് പ്രതിഫലം വഴി 6.5 കോടി ഡോളറും ശേഷിച്ച 4.5 കോടി പരസ്യം, ബ്രാൻഡിങ് തുടങ്ങിയവ വഴിയുമാണ്. മെസ്സി ബാഴ്സയിൽനിന്ന് 7.2 കോടിയും, 3.2 കോടി മറ്റ് ഉറവിടങ്ങളിലൂടെയും നേടുന്നു.
ലിസ്റ്റിൽ അഞ്ചാമതായുള്ളത് അമേരിക്കയുടെ ബാസ്ക്കറ്റ് ബാൾ താരം ലെബ്രാൺ ജയിംസാണ്. 66ാമതായുള്ള വിരാട് കോഹ്ലി മാത്രമാണ് ആദ്യ നൂറിലെ ഇന്ത്യൻ സാന്നിധ്യം. ആദ്യ നൂറുപേരിൽ ക്രിക്കറ്റിൽ നിന്നുമുള്ളതും വിരാട് കോഹ്ലി മാത്രമാണ്. 2.6 കോടി യു.എസ് ഡോളറാണ് കോഹ്ലിയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.