ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരന്ന റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരം ഗംഭീരമായി പര്യവസാനിച്ചപ്പോൾ, താരമായി മാറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ഫ്രഞ്ച് കരുത്തരായ പി.എസ്.ജി, റിയാദ് ഓൾ സ്റ്റാർ ഇലവനെ 5-4ന് പരാജയപ്പെടുത്തിയെങ്കിലും ഇരട്ട ഗോളുമായി റോണോ ഫുട്ബാൾ പ്രേമികളുടെ മനം കവർന്നു.
മെസ്സിയും എംബാപ്പെയും റാമോസുമെല്ലാം ഓരോ ഗോളുകളടിച്ചപ്പോൾ റൊണാൾഡോ രണ്ടു തവണ വല കുലുക്കി. 33-ആം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തുമായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്.
മാൻ ഓഫ് ദ മാച്ചായ റൊണാൾഡോയെ വാനോളും പുകഴ്ത്തിക്കൊണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‍ലി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റോണോയുടെ ചിത്രവും ഒരു കുറിപ്പുമായാണ് കോഹ്‍ലി എത്തിയത്.
ഈ 38-ാം വയസിലും ഇതുപോലെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ കഴിയുന്നു... ആളുകളുടെ ശ്രദ്ധ നേടാനും വാർത്തകളിൽ പ്രത്യക്ഷപ്പെടാനും വേണ്ടി എല്ലാ ആഴ്ചയും കുത്തിയിരുന്ന് അദ്ദേഹത്തെ വിമർശിക്കുന്ന ഫുട്ബാൾ വിദഗ്ധർ ഇപ്പോൾ സൗകര്യപൂർവ്വം നിശബ്ദത പാലിക്കുകയാണ്. കാരണം, ലോകത്തിലെ ഏറ്റവും മുൻനിര ക്ലബ്ബിനെതിരെയാണ് അദ്ദേഹം ഇത്തരമൊരു പ്രകടനം പുറത്തെടുത്തിരിക്കുന്നത്. -മാൻ ഓഫ് ദ മാച്ച് പുരസ്കാരവുമായി ചിരിച്ചുകൊണ്ടിരിക്കുന്ന റോണോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കോഹ്‍ലി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.