ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ഇപ്പോൾ ഏറ്റവും കൂടുതൽ മാച്ച് ഫീസ് വാങ്ങുന്ന താരം ആരായിരിക്കും എന്ന് ചോദിച്ചാൽ, ഒരുപക്ഷെ പലരുടേയും ഉത്തരം വിരാട് കോഹ്ലി എന്നായിരിക്കും. എന്നാൽ, 2020ൽ കോഹ്ലിയെ ഒരാൾ മറികടന്നു. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ് ഇൗ വർഷം ബി.സി.സി.െഎയിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരിക്കുന്നത്.
ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം കോഹ്ലി അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയതോടെയാണ് ബുംറ താരത്തെ മറികടന്നത്. ഇന്ത്യൻ നായകൻ 1.29 കോടി രൂപ നേടിയപ്പോൾ ബുംറ 1.38 കോടിയാണ് മാച്ച് ഫീയായി വാങ്ങിയത്. നിലവില്‍ എപ്ലസ് കരാറുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ബൂംറ. നാല് ടെസ്റ്റ്, ഒമ്പത് ഏകദിനം, എട്ട് ടി20 എന്നിവയാണ് 2020ല്‍ ബുംറ കളിച്ചത്.
ഓരോ ടെസ്റ്റ് മത്സരത്തിലും 15 ലക്ഷം വീതമാണ് ബൂംറയ്ക്ക് പ്രതിഫലമായി കിട്ടുന്നത്. ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് താരത്തിെൻറ പ്രതിഫലം. വാർഷിക കരാർ ഫീയടക്കമാണ് ബൂംറക്ക് ലഭിക്കുന്ന 1.38 കോടി. ഇന്ത്യൻ ടീമിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരം നിലവിൽ ലോകത്തിൽ വെച്ച് തന്നെ ഏറ്റവും അപകടകാരിയായ പേസറാണ്.
അതേസമയം, കോഹ്ലി മൂന്ന് ടെസ്റ്റ്, ഒമ്പത് ഏകദിനം,10 ടി20യാണ് ഈ വര്‍ഷം കളിച്ചത്. ബാക്കിയുള്ള മൂന്ന് ടെസ്റ്റ് മത്സരം കൂടി കളിച്ചിരുന്നെങ്കില്‍ പ്രതിഫലത്തിെൻറ കാര്യത്തിൽ ബൂംറയെ നായകൻ മറികടന്നേനെ. 96 ലക്ഷം രൂപയാണ് ഇന്ത്യയുടെ സ്റ്റാർ ഒാൾറൗണ്ടറായ രവീന്ദ്ര ജദേജ ഇൗ വർഷം മാച്ച് ഫീയായി സ്വന്തമാക്കിയത്. മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന താരം ഫീൽഡിങ്ങിലും ടീമിെൻറ കുന്തമുനയാണ്.
അതേസമയം ഹിറ്റ്മാൻ രോഹിത് ശർമക്ക് ഇൗ വർഷം അത്ര ശുഭകരമല്ല. പരിക്ക് വേട്ടയാടിയ താരം 2020ൽ പ്രതിഫലമായ നേടിയത് 30 ലക്ഷം രൂപയാണ്. ഇൗ വർഷം 3 ഏകദിനം,4 ടി20 മാത്രം കളിച്ച താം ഒരു ടെസ്റ്റ് മത്സരത്തിൽ പോലും ടീമിന് വേണ്ടി ഇറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.