2018 മെയ് മാസത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്. വിടവാങ്ങിയ സീസണിൽ താരം മികച്ച ഫോമിലായിരുന്നു. എന്നിട്ടും വിരമിക്കാനുള്ള തീരുമാനം താരമെടുത്തത് ആരാധകരെയും സഹതാരങ്ങളെയും ഞെട്ടിച്ചിരുന്നു. എന്നാൽ, താരത്തിെൻറ മടങ്ങിവരവിനുള്ള സൂചനയുമായി എത്തിയിരിക്കുകയാണ് മുൻ താരവും ടീമിെൻറ പരിശീലകനും കൂടിയായ മാർക് ബൗച്ചർ.
'കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും. പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്'-ബൗച്ചര്‍ പറഞ്ഞു. ആര്‍സിബിക്ക് വേണ്ടി എബിഡി പുതീയ സീസണിലും ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. താരത്തിെൻറ പേരുകേട്ട ഷോട്ടുകൾക്കും ഇത്തവണ പലപ്പോഴായി പ്രേക്ഷകർ സാക്ഷിയായിരുന്നു.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ടി20 ലോകകപ്പിൽ എബിഡിയെ ടീമിലെത്തിക്കാനാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്. നിലവിൽ ടീമിൽ പരിചയ സമ്പന്നരായ താരങ്ങളുടെ അഭാവം നിലനിൽക്കെ, ഡിവില്ലേഴ്സിെൻറ വരവ് ടീമിന് വലിയ ഉണർവ് നൽകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
2019ലെ ഏകദിന ലോകകപ്പിന് മുമ്പായി താരത്തോട് തിരികെ വരാന്‍ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ, വിരമിക്കൽ തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. എന്നാല്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ കളിപ്പിക്കാമെന്നും ഒരു ഘട്ടത്തിൽ താരം സമ്മതിച്ചു. കോവിഡ് മഹാമാരി ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പിന് വിലങ്ങുതടിയാവുകയായിരുന്നു. അടുത്ത വർഷം ഇന്ത്യയിൽ പരമ്പര നടക്കുന്നതോടെ ഡിവില്ലേഴ്സ് ടീമിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.