ഞായറാഴ്ച വനിത100 മീറ്റർ ഹർഡ്ൽസ് ഫൈനലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ചൈനീസ് അത്‌ലറ്റ് യാനി വു ഇന്ത്യൻതാരം ജ്യോതി യാരാജിയോട് മാപ്പുപറഞ്ഞു. ‘‘എന്റെ അടുത്തുനിന്ന ജ്യോതി യാരാജിയുടെ കാര്യത്തിൽ ഒരു തെറ്റായ വിധിയാണുണ്ടായത്. ഞാൻ ശരിക്കും ഖേദിക്കുന്നു. സ്റ്റാർട്ടിങ് ടെക്നിക്കിൽ ജ്യോതി കൂടുതൽ ശ്രദ്ധിക്കുകയും മാനസികാവസ്ഥ പുനഃക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്’’ -വു പറഞ്ഞു.
വെടിയൊച്ചക്ക് മുമ്പെ വു ഓട്ടം തുടങ്ങിയതാണ് നാടകീയസംഭവങ്ങളുടെ തുടക്കം. ഇതോടെ വുവിനെയും തൊട്ടടുത്തുണ്ടായിരുന്ന ജ്യോതിയെയും അയോഗ്യരാക്കി. പ്രതിഷേധത്തെത്തുടർന്ന് രണ്ടുപേർക്കും മത്സരാനുമതി നൽകിയപ്പോൾ വു രണ്ടും ജ്യോതി മൂന്നും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ജ്യോതിയും ഇന്ത്യൻ അധികൃതരും പ്രതിഷേധം തുടർന്നതോടെ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് വു പൂർണമായും തെറ്റുകാരിയാണെന്ന് വിധിച്ച് ചൈനീസ് താരത്തെ അയോഗ്യയാക്കുകയായിരുന്നു. ഇതോടെ ജ്യോതി രണ്ടാം സ്ഥാനത്തേക്കുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.