പിറവം: എൽദോസ് പോളിനെ ട്രിപ്പിൾ ജംപറാക്കിയത് കായികാധ്യാപകരുടെ സമയോചിതമായ ഇടപെടലിൽ.സ്പോർട്സിലെ താൽപര്യം തിരിച്ചറിഞ്ഞ അടുത്തബന്ധുവായ ബാബു മുൻകൈയെടുത്താണ് പാമ്പാക്കുട എം.ടി.എം സ്കൂളിൽ ചേർത്തത്.
സ്കൂളിലെ കായികമത്സരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന എൽദോസിന്, പോൾവാട്ടിലായിരുന്നു അന്ന് താൽപര്യം. എന്നാൽ, ട്രിപ്പിൾ ജംപാണ് എൽദോസിന് കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തിയതും ആ വഴിക്ക് തിരിച്ചുവിട്ടതും കായികാധ്യാപകനായിരുന്ന ജോർജ് ജോസാണ്.2015ൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപിൽ ആദ്യമായി മത്സരിച്ചു.
പ്ലസ് ടുവിനുശേഷം കോതമംഗലം എം.എ കോളജിലെ കായികാധ്യാപകൻ മാത്യൂസ് ജേക്കബിന്റെ നിർദേശമനുസരിച്ചാണ് ഡിഗ്രി പഠനത്തിന് എൽദോസ് എം.എ കോളജിലെത്തിയത്. അവിടത്തെ പരിശീലനം എൽദോസിനെ തികഞ്ഞ കായികപ്രതിഭയാക്കി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് നേവിയിൽ സെലക്ഷൻ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.