കൊടികയറാൻ ആറുദിവസം മാത്രം; േടാക്യോ ഒളിമ്പിക്​​ വില്ലേജിൽ കോവിഡ്​

ടോക്യോ: ഒളിമ്പിക്​സ്​ ആരംഭിക്കാൻ ആറുദിവസം മാത്രം ബാക്കിനിൽക്കേ ടോക്യോ ഒളിമ്പിക്​ വില്ലേജിൽ കോവിഡ്​ സ്​ഥിരീകരിച്ചതായി അധികൃതർ. ഒളിമ്പിക്​​ വില്ലേജിൽ റി​േപ്പാർട്ട്​ ചെയ്യുന്ന ആദ്യ കേസാണിത്​. ​

ജൂ​ൈൽ 23നാണ്​ ഒളിമ്പിക്​സ്​ ആരംഭിക്കുക. 'ഒളിമ്പിക്​​ വില്ലേജിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സ്​ക്രീനിങ്​ പരിശോധനയിൽ റിപ്പോർട്ട്​ ചെയ്​ത ഒളിമ്പിക്​സ്​ ഗ്രാമത്തിലെ ആദ്യ കേസാണിത്​' -സംഘാടക സമിതി അംഗമായ മാസ തകായ പറഞ്ഞു.

പതിനായിരക്കണക്കിന്​ കായിക താരങ്ങളും അധികൃതരും താമസിക്കുന്ന ഒളിമ്പിക്​സ്​ ഗ്രാമത്തിൽനിന്ന്​ രോഗം സ്​ഥിരീകരിച്ച വ്യക്തിയെ മാറ്റി നിരീക്ഷണത്തിലാക്കി. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ്​ രോഗം സ്​ഥിരീകരിച്ചത്.

കോവിഡ്​ മഹാമാരിയെ തുടർന്ന് 2020ൽ നടത്തേണ്ടിരുന്ന​ ഒളിമ്പിക്​സ്​ മാറ്റിവെക്കുകയായിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ​ഒളിമ്പിക്​ വില്ലേജിൽനിന്ന്​ ​​േകാവിഡിനെ അകറ്റിനിർത്താൻ കർശന നടപടികൾ സ്വീകരിച്ചതിന്​ ശേഷമായിരുന്നു ഒളിമ്പിക്​സ്​ നടത്താനുള്ള തീരുമാനം. 

Tags:    
News Summary - Tokyo 2020 witnesses first COVID-19 case in Olympic Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.