ഒളിമ്പിക്സിനു ശേഷം വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യം വർധിച്ചു

മുംബൈ: പാരീസ് ഒളിമ്പിക്സിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യത കൽപിച്ച ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നു. ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയിൽ ഫൈനലിൽ വിനേഷ് ഫൈനലിൽ കടന്നിരുന്നു.

ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഫൈനലിന് തൊട്ട് മുമ്പുള്ള ഭാരപരിശോധനയിലൂടെ നഷ്ടപ്പെട്ടത്. മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും വിനേഷിന് ഗംഭീര സ്വീകരണമാണ് ഡൽഹി വിമാനത്താവളത്തിലും ജൻമനാടായ ഹരിയാനയിലും ലഭിച്ചത്. ഒളിമ്പിക്സിനു മുമ്പ് പരസ്യ ചിത്രങ്ങൾക്ക് 25 ലക്ഷം രൂപയായിരുന്നു വിനേഷിന്റെ പ്രതിഫലം. ഇപ്പോഴത് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെയായാണ് വിനേഷിന്റെ ബ്രാൻഡ് മൂല്യം വർധിച്ചത്.

അയോഗ്യയാക്കിയതിനു പിന്നാലെ കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് നൽകിയ അപ്പീൽ തള്ളിയിരുന്നു. വെള്ളി​ മെഡൽ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീൽ. അതിനിടെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുമുയർന്നിട്ടുണ്ട്. ബന്ധുവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിനെതിരെയാണ് വിനേഷ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Vinesh Phogat's Brand Value Soars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.