ഒളിമ്പിക്സ് ഗോദയില്‍ തുടയിലടി തുടങ്ങുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ് ഇന്ത്യന്‍ ഫയല്‍വാന്മാരുടെ ഗുസ്തിപിടി. ഇപ്പോഴിതാ അതിന് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. രാജ്യത്തിന് ഇത്തവണ എട്ടു പേര്‍ക്കാണ് ഒളിമ്പിക്സ് ക്വോട്ട ലഭിച്ചത്. ഇതില്‍ ഏഴു പേരെ തീരുമാനിക്കാന്‍ പ്രയാസമുണ്ടായില്ളെങ്കിലും ഫ്രീസ്റ്റൈല്‍ 74 കിലോ വിഭാഗത്തില്‍ സുശീല്‍കുമാറോ നര്‍സിങ് പഞ്ച് യാദവോ എന്ന തര്‍ക്കം കോടതി വരെ കയറി. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി നര്‍സിങ്ങാണ് ഇന്ത്യക്ക് ഒളിമ്പിക്സ് ക്വോട്ട നേടിത്തന്നത്.
പക്ഷേ, രണ്ട് ഒളിമ്പിക്സ് മെഡല്‍ വ്യക്തിഗത മത്സരത്തില്‍ നേടിയ ഏക ഇന്ത്യക്കാരനായ സുശീല്‍കുമാര്‍ റിയോയില്‍ സ്വര്‍ണം നേടാനായി കഠിന പരിശീലനത്തിലായിരുന്നു. അതോടെ ആരെ അയക്കണമെന്ന കാര്യത്തില്‍ തര്‍ക്കമായി. സുശീല്‍ കുമാര്‍ കഴിഞ്ഞ തവണ ലണ്ടനില്‍ 66 കിലോ വിഭാഗത്തില്‍ വെള്ളിയും 2008ല്‍ ബെയ്ജിങ്ങില്‍ വെങ്കലവും നേടിയിരുന്നു. എന്നാല്‍, 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം സുശീല്‍കുമാര്‍ മത്സരത്തിലൊന്നും പങ്കെടുത്തിരിന്നില്ല. നര്‍സിങ് യാദവാകട്ടെ, നല്ല ഫോമിലും. അതോടെ തുടര്‍ച്ചയായ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് റിയോയിലത്തൊനുള്ള മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സുശീലിന്‍െറ ശ്രമം കോടതി വരെ നീണ്ടു.
നര്‍സിങ്ങുമായി ഒരു മത്സരം നടത്തി അതില്‍ ജയിക്കുന്നവരെ റിയോയിലേക്കയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈകോടതി തള്ളി. അങ്ങനെ ടീമിലത്തെിയ നര്‍സിങ്ങാണ് ഇപ്പോള്‍ ഉത്തേജക പരിശോധനയില്‍ കുടുങ്ങിയത്. തന്നെ ടീമില്‍നിന്ന് പുറത്താക്കാനുള്ള ചതിപ്രയോഗമാണ് നടന്നതെന്നാണ് 26കാരനായ ഈ യു.പിക്കാരന്‍െറ ആരോപണം. സുശീലിന്‍െറ ‘അഭ്യുദയകാംക്ഷികള്‍’ നടത്തിയ ഗൂഢാലോചനയാണെന്ന ആരോപണം മറ്റു ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ഏതായാലും നര്‍സിങ് മടങ്ങുമ്പോള്‍ 32കാരനായ സുശീലിനാണ് അവസരം ലഭിക്കുക. 2004ലും ഇതുപോലെ ഒരു പോരാട്ടം ഗോദക്കു പുറത്ത് നടന്നിരുന്നു. ആതന്‍സ് ഒളിമ്പിക്സിനുള്ള ക്വോട്ട നേടിയത് യോഗേശ്വര്‍ ദത്ത്. അന്ന് മികച്ച പ്രകടനവുമായി കൃപാ ശങ്കര്‍ പട്ടേലുമുണ്ട്.
ഗുസ്തി ഫെഡറേഷന്‍ യോഗേശ്വറിനെ ഒളിമ്പിക്സിന് അയക്കാന്‍ തീരുമാനിച്ചതോടെ പട്ടേല്‍ ഹൈകോടതിയെ സമീപിച്ചു. ക്വോട്ട നേടിയത് രാജ്യമാണെന്നും വ്യക്തിയല്ളെന്നും അതുകൊണ്ട് സെലക്ഷന്‍ ട്രയല്‍സ് നടത്തണമെന്നുമായിരുന്നു പട്ടേലിന്‍െറ വാദം. എന്നാല്‍, കോടതി ഇതംഗീകരിച്ചില്ല. ക്വോട്ട നേടിത്തന്ന ആള്‍ പ്രാപ്തനും ഫോമിലുമാണെങ്കില്‍ അദ്ദേഹത്തെ തന്നെ തെരഞ്ഞെടുക്കണമെന്നായിരുന്നു വിധി. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ഗുസ്തി ഫെഡറേഷന്‍ സുശീലിനെ തള്ളി നര്‍സിങ്ങിന് ടിക്കറ്റ് നല്‍കിയത്.
ഒളിമ്പിക്സില്‍ ഹോക്കിയും ഷൂട്ടിങ്ങും കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ മെഡല്‍ ഇന്ത്യക്ക് സമ്മാനിച്ചത് ഗുസ്തിക്കാരാണ്. ആകെ 26 മെഡലില്‍ നാലെണ്ണമേയുള്ളൂവെങ്കിലും തമ്മില്‍ ഭേദം ഗുസ്തി എന്നു കരുതാം. ഒരു വെള്ളിയും മൂന്നു വെങ്കലവും. ഇതില്‍ രണ്ടെണ്ണവും കഴിഞ്ഞ ഒളിമ്പിക്സിലായിരുന്നു. ലണ്ടനില്‍ സുശീല്‍ കുമാറിന്‍െറ വെള്ളിക്കു പുറമെ 60 കിലോ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്ത് വെങ്കലവും നേടി. ഇത്തവണ ഗോദയിലെ പ്രധാന പ്രതീക്ഷ യോഗേശ്വര്‍ ദത്തിലാണ്. ലണ്ടനില്‍ 60 കിലോ ഫ്രീസ്റ്റൈലില്‍ വെങ്കലം നേടിയ ഈ ഹരിയാനക്കാരന്‍ തന്‍െറ നാലാം ഒളിമ്പിക്സില്‍ 65 കിലോ വിഭാഗത്തിലാണ് പൊരുതുക. 2010, 2014 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട് ഈ 33കാരന്‍.
കഴിഞ്ഞ തവണ ലണ്ടനില്‍ അഞ്ചു ഫയല്‍വാന്മാരാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ റിയോയിലേക്കയക്കുന്നത് എട്ടു പേരെയാണ്. ഫ്രീസ്റ്റൈലില്‍ മൂന്നു വീതം പുരുഷ-വനിതകള്‍. ഗ്രീക്കോ റോമനില്‍ രണ്ടുപേര്‍. 57 കിലോ ഫ്രീസ്റ്റൈലില്‍ മത്സരിക്കുന്ന സന്ദീപ് തോമറാണ് മറ്റൊരു പ്രതീക്ഷ. ഇതാദ്യമായി മൂന്നു വനിതകള്‍ ഇന്ത്യക്കുവേണ്ടി മല്‍പിടിത്തത്തിനുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ലണ്ടനില്‍ മത്സരിച്ച ഏക വനിത ഗീതാ ഫോഗത്തിന്‍െറ അനുജത്തി വിനേഷ് ഫോഗത് (48 കിലോ), ബബിത കുമാരി (53 കിലോ), സാക്ഷി മാലിക് (58 കിലോ) എന്നിവരാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.