റഷ്യൻ എഴുത്തുകാരൻ ആൻറൺ ചെക്കോവിെൻറ പ്രശസ്തമായ ‘വാൻക’ എന്ന കഥയുണ്ട്. റഷ്യൻ പ്രാന്തപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം മോസ്കോയിലെ ക്രൂരനായ മാസ്റ്ററുടെ കീഴിൽ ജോലിക്ക് നിൽക്കേണ്ടി വന്ന ബാലനാണ് കേന്ദ്ര കഥാപാത്രം. നാട്ടിലെ ഇംഗ്ലീഷ് പാoപുസ്തകത്തിലെ ഈ അധ്യായം അധ്യാപകർക്കും വിദ്യാർഥികൾക്കും നോവുള്ള ഒരു അനുഭവമാണ്.
എന്നാൽ, സമാനമായ ഒരു ‘വാൻക’യെ പതിവു യാത്രക്കിടയിൽ കണ്ടെത്തി. ചെറിയ പ്രായത്തിൽ റഷ്യയിൽ ജോലി തേടിയെത്തിയ ആമിർ എന്ന ബലൂചിസ്താൻകാരൻ. ജോലി കഠിനമായപ്പോൾ അവൻ ഉടമയുടെ അടുത്തുനിന്ന് രക്ഷപ്പെട്ടു. ഇപ്പോൾ പെട്രോ കെമിക്കൽ എൻജിനീയറാണ്. ഇദ്ദേഹത്തെ കാണുമ്പോൾ മോസ്കോയിലെ ബിസിനസുകാരനായ തൃശൂരുകാരൻ ജൂഫിയും അദ്ദേഹത്തിെൻറ സുഹൃത്ത് വാരാണസിയിൽനിന്ന് ലോകകപ്പിനായെത്തിയ കൃഷ്ണയുമുണ്ട് കൂടെ. ഉച്ചത്തിൽ ചിരിക്കുന്ന കൃഷ്ണയെ ആൾക്കൂട്ടത്തിനിടയിൽപോലും പെെട്ടന്ന് ശ്രദ്ധിക്കപ്പെടും. ഇവിടെ വന്നതിനുശേഷം കൃഷ്ണയുടെ ഏറ്റവും വലിയ കൂട്ട് ആമിറാണ്.
ആമിറിെൻറ മുൻ തലമുറ ബലൂചിസ്താനിൽനിന്ന് റഷ്യയിലേക്ക് കുടിയേറിയവരാണ്. ആമിറുമായി ഏറെ സമയം നീണ്ട സംസാരം അവസാനിപ്പിച്ചത് പ്രശസ്ത ഉർദു കവി മിർസ ഗാലിബിെൻറ മനോഹരമായ കവിതാ ശകലങ്ങൾ പാടിയാണ്. കൃഷ്ണ നാട്ടിൽ ട്രാവൽ ബിസിനസ് നടത്തുന്നു. കളി കാണുക എന്നതിനപ്പുറം റഷ്യൻ ഭാഷ പഠിക്കാനും റഷ്യയെ അടുത്തറിയാനുമാണ് ഇദ്ദേഹം സമയം െചലവഴിക്കുന്നത്.
മോസ്കോക്ക് പുറത്തുള്ള നാടിനും നഗരങ്ങൾക്കും ലോകകപ്പിെൻറ വർണാഭയില്ല. പലരും ജോലിക്കായി ദൂര പ്രദേശത്തുനിന്ന് എത്തുന്നുണ്ട്. ജീവിതച്ചെലവുമായി താരതമ്യം ചെയ്യുേമ്പാൾ വളരെ കുറവാണ് വേതനം. റഷ്യൻ വിദ്യാർഥികളിൽ പലരും സ്വന്തമായി വരുമാന മാർഗം കണ്ടെത്തുന്നവരാണ്. പോക്കറ്റ് മണി രക്ഷിതാക്കളിൽനിന്ന് വാങ്ങുന്നത് ഒരു നാണക്കേടായി കാണുന്നവർ. സ്വന്തം നാട്ടുകാർക്ക് ലോകകപ്പിനുള്ള ടിക്കറ്റ് നിരക്ക് വലിയ ശതമാനത്തോളം കുറച്ചിട്ടും കളികാണൽ അവർക്കൊരു ആഡംബരമാണ്. ശരാശരി വരുമാനക്കാരൊന്നും ഗാലറിയിലെത്താറില്ലത്രേ.
വൈകീട്ട് താമസ സ്ഥലത്തേക്ക് തിരിച്ചു നടക്കുമ്പോഴും കാതിൽ ഗാലിബിെൻറ ശകലങ്ങൾ മുഴങ്ങുന്നു. ‘കിത്നാ ഖൗഫ് ഹോതാ ഹേ ശാം കേ അന്തേരേം മേ, പൂഛ് ഉൻ പരിന്തോ സേ ജിൻകെ ഘർ നഹീ ഹോ തെ...’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.