''ഇക്കുറി ലിവർപൂൾ കിരീടം നേടിയില്ലെങ്കിൽ ഡെവൻ ലോക്കിെൻറ വീഴ്ചയെക്കാൾ വലിയ ദുരന്തമായി മാറും'' -പ്രീമിയർ ലീഗ് പാതി പിന്നിട്ടപ്പോൾ ജാമി റെഡ്നാപ്പിെൻറ വാക്കുകളായിരുന്നു അത്.
എതിരാളികളെ ഒന്നൊന്നായി കീഴടക്കി അപരാജിത കുതിപ്പ് നടത്തുേമ്പാഴായിരുന്നു മുൻ കളിക്കാരനും ഫുട്ബാൾ പണ്ഡിറ്റുമായ ജാമി ഇത് പറഞ്ഞത്. 1956ലെ ഗ്രാൻറ് നാഷനൽ കുതിരയോട്ട മത്സരത്തിലാണ് എലിസബത്ത് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള ഡെവൻ ലോക്ക് എന്ന അക്കാലത്തെ ഏറ്റവും മികച്ച പന്തയക്കുതിര ഫിനിഷിങ് ലൈനിന് തൊട്ടുമുമ്പ് ഇടറിവീണത്.
കുതിരയെ നിയന്ത്രിച്ച ഡിക് ഫ്രാൻസിസിനുപോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. എണ്ണമറ്റ കടമ്പകൾ ചാടിക്കടന്നുവന്ന കുതിരയാണ് വെറും ട്രാക്കിൽ വീണുപോയത്. കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തങ്ങളിലൊന്നായി ഇത് അവശേഷിക്കുന്നു.
ലിവർപൂളിെൻറ മികവിനെ പ്രതിഫലിപ്പിക്കാനാണ് ജാമി റെഡ്നാപ്പ് ഡെവൻ ലോക്കിനെ ഉദാഹരണമാക്കിയതെങ്കിലും കോവിഡെന്ന മഹാവിപത്ത് വന്നതോടെ ഒരിക്കൽക്കൂടി ദുർവിധി വലക്കു മുന്നിലെത്തിയെന്ന് ലിവർപൂൾ ആരാധകർ ഭയന്നു.
കോവിഡ് വിലക്കിയ മൂന്നു മാസങ്ങൾക്കുശേഷം കളിമുറ്റമുണർന്നപ്പോൾ ഏറെക്കാലമായി കൊതിച്ച ഇംഗ്ലണ്ടിലെ പരമോന്നത ഫുട്ബാൾ കിരീടം ലിവർപൂളിന് സ്വന്തം. ചരിത്രത്തിെൻറ ഭാരം തങ്ങൾ ഇറക്കിവെച്ചിരിക്കുന്നു എന്നായിരുന്നു ക്ലോപ് കിരീട നേട്ടത്തിനുശേഷം പറഞ്ഞത്.
മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുകയായിരുന്നു ലോകമെങ്ങുമുള്ള ആരാധകർ ഈ നിമിഷത്തിനായി. എന്തൊരു കാത്തിരിപ്പായിരുന്നു അത്. മറ്റൊരു കളിയാരാധകർക്കും ഈ തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവില്ല.
ചുവന്ന കുപ്പായത്തിനെ സ്നേഹിച്ചവരുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം നഷ്ടകിരീടങ്ങളുടെ ദുഃഖസ്മരണയിൽ നിറംകെട്ടുപോയി. 362 മാസങ്ങൾ, 1,11,016 ദിവസങ്ങൾ, എണ്ണിയാലൊടുങ്ങാത്ത നിശ്വാസങ്ങൾ അങ്ങനെ കിരീടമില്ലാത്ത കാലയളവ് ഹൃദയം തകർക്കുന്നതായിരുന്നു. 1970-80കളിൽ യൂറോപ്പിലെ രാജാക്കന്മാരായി വിലസിയിരുന്ന ലിവർപൂളിന്, കിരീടമില്ലാത്ത കാലം അപമാനങ്ങളുടേതായിരുന്നു.
കപ്പിനും കണ്ണീരിനുമിടയിൽ
ഫസ്റ്റ് ഡിവിഷനിൽനിന്ന് പ്രീമിയർ ലീഗായി മാറിയപ്പോൾ ലിവർപൂളിെൻറ തേരോട്ടം തുടരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും എല്ലാം മാറിമറിയുന്നതാണ് കണ്ടത്. തുടരെ മൂന്നു കിരീടങ്ങൾ സമ്മാനിച്ച് ഇതിഹാസം താരം കെന്നി ഡാഗ്ലിഷ് പിന്മാറിയപ്പോൾ പകരംവന്നവർക്കൊന്നും കിരീടനേട്ടത്തിലേക്ക് എത്താനായില്ല.
2001-02 സീസണിൽ ജെറാർഡ് ഹൂളിയറും 2008-09ൽ റാഫേൽ ബെനിറ്റസും 2013-14ൽ ബ്രണ്ടൻ റോഡ്ജേഴ്സും അരികെെയത്തിയെങ്കിലും വേദനജനകമാംവിധം കിരീടം കൈവിട്ടു. കഴിഞ്ഞ സീസണിൽ ക്ലോപ് വിസ്മയക്കുതിപ്പ് നടത്തിയേപ്പാൾ കിരീടം എല്ലാവരും ഉറപ്പിച്ചു. എന്നാൽ, 97 പോയൻറുകൾ നേടിയിട്ടും ഒരു കളിയിൽ മാത്രം പരാജയപ്പെട്ടിട്ടും കിരീടം അകലെമാത്രമായി. എല്ലാവരും തളർന്നുപോകുന്ന നിമിഷങ്ങൾ. എന്നാൽ, ഈ സീസണിലേക്ക് മികവ് തുടരുന്നതിനുള്ള തയാറെടുപ്പുകളുമായായിരുന്നു ക്ലോപ് ടീമിനെ ഒരുക്കിയത്.
മാറ്റത്തിെൻറ കാറ്റുമായി ക്ലോപ് ഇറ
2015ൽ യുർഗൻ ക്ലോപ് എന്ന ജർമൻകാരൻ എത്തിയതിനു ശേഷമാണ് ലിവർപൂൾ പ്രതാപകാലത്തേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്. ആദ്യദിനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുേമ്പാൾ ഇനി ഒരു നാലുവർഷം കഴിഞ്ഞ് നമ്മൾ കാണുമ്പോൾ ഇവിടെ ഒരു കിരീടം ഉണ്ടായിരിക്കുമെന്ന് ക്ലോപ് പറഞ്ഞിരുന്നു.
ചില ആളുകൾ വരുമ്പോൾ ചരിത്രം വഴിമാറുന്നതുപോലെ ആ വാക്കുകൾ പൊന്നായി. ക്ലോപ്പിെൻറ കീഴിലെ ടീം ലിവർപൂൾ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നാണ്. ചിതറിക്കിടന്ന ചില്ലുകഷണങ്ങൾ അടുക്കിെവക്കുന്നതുപോലെ ക്ലോപ് ടീമിനെ ഒരുക്കി.
മുഹമ്മദ് സലാഹ്, സാദിയോ മാനെ, റോബർട്ടോ ഫിർമീന്യോ, വിർജിൽ വാൻഡൈക്, അലിസൺ എന്നിങ്ങനെ മികച്ച താരങ്ങൾ ടീമിലെത്തി. ഒരു ഇരുളിലും നിങ്ങളെ തനിയെ വിടില്ല, ക്ലബിെൻറയും ക്ലോപ്പിെൻറയും ഈ ഫിലോസഫി ഒത്തുചേർന്നപ്പോൾ ലിവർപൂൾ വീണ്ടും പഴയ സിംഹാസനത്തിൽ കാലുറപ്പിച്ചിരിക്കുന്നു, തങ്ങളെ വലിച്ചു താെഴയിട്ടവരെക്കാൾ മികവോടെ.
-വൈ. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.