ന്യൂഡൽഹി: ഹർദിക് പാണ്ഡ്യ മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായി കപിൽ ദേവിെൻറ ഏഴയലത്ത് പോലുമില്ലെന്ന് മുൻ പാകിസ്താൻ ഒാൾറൗണ്ടർ അബ്ദുൽ റസാഖ്. ഹർദിക് പാണ്ഡ്യക്ക് കപിൽ ദേവിനെ പോലെ ഒരു ലോകോത്തര താരമാകാൻ ഇനിയും ഒരുപാട് അധ്വാനിക്കേണ്ടി വന്നേക്കുമെന്നും താരം പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമീപ കാലത്തെ മികച്ച പ്രകടനത്തെ തുടർന്നാണ് ഹർദിക് പാണ്ഡ്യയെ ചിലർ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഒാർറൗണ്ടറായ കപിൽ ദേവുമായി താരതമ്യം ചെയ്യാൻ തുടങ്ങിയത്. ഫിറ്റ്ന്സ് പ്രശ്നങ്ങളോട് മല്ലിടുന്ന പാണ്ഡ്യ കഠിനാധ്വാനം ചെയ്യുന്നില്ലെന്നും റസാക് പറഞ്ഞു. കപിൽ ദേവും ഇമ്രാൻ ഖാനും ലോകോത്തര ഒാൾറൗണ്ടർമാരാണ്. ഹർദിക് ഒരിക്കലും അവരുടെ ലീഗിലുള്ള താരമല്ല. ഞാനും ഒരു ഒാൾറൗണ്ടറാണ് എന്ന് കരുതി, ഇമ്രാൻ ഖാനുമായി എന്നെ താരതമ്യം ചെയ്യാൻ തുനിയാറില്ല. റസാക് പറഞ്ഞു.
പാണ്ഡ്യ മികച്ച ക്രിക്കറ്ററാണ്. അദ്ദേഹത്തിന് നല്ല ഒാൾറൗണ്ടറായി മാറാൻ സാധിച്ചേക്കും. എന്നാൽ അതിന് കഠിനാധ്വാനം ചെയ്യണം. ക്രിക്കറ്റിന് കൂടുതൽ സമയം നിങ്ങൾ ചിലവഴിച്ചില്ലെങ്കിൽ അത് നിങ്ങളിൽ നിന്ന് അകന്നുപോകും. പാണ്ഡ്യ സമീപകാലത്തായി ഏറെ തവണ പരിക്കിെൻറ പിടിയിലായി. ഒരുപാട് പണം സമ്പാദിക്കാൻ തുടങ്ങിയാൽ കൂടുതൽ നേരം വിശ്രമിക്കാൻ തോന്നും. എല്ലാ താരങ്ങൾക്കും അത് ഒരുപോലെയാണ്. പാകിസ്താെൻറ മുഹമ്മദ് ആമിർ കഠിനാധ്വാനം ചെയ്യാത്തതിനെ തുടർന്നാണ് അവെൻറ പ്രകടനം മങ്ങിത്തുടങ്ങിയത് -റസാഖ് അഭിപ്രായപ്പെട്ടു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായ ബുംറയെ ബേബി ബൗളർ എന്ന് വിളിച്ചതിന് വിവാദത്തിലായ റസാഖ് അതിനും വിശദീകരണം നൽകി. ബുംറയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ തെറ്റിധരിക്കപ്പെട്ടുവെന്നാണ് താരം പറയുന്നത്. തെൻറ കാലത്തെ ഫാസ്റ്റ് ബൗളർമാരുമായി താരതമ്യം ചെയ്തായിരുന്നു ബുംറയെ റസാഖ് ബേബി ബൗളർ എന്ന് വിളിച്ചത്. എന്നാൽ, ഇന്ത്യൻ താരം നിലവിൽ ലോകോത്തര താരം തന്നെയാണെന്നും റസാഖ് വ്യക്തമാക്കി.
എനിക്ക് ബുംറയുമായി യാതൊരു പ്രശ്നവുമില്ല. ഞാൻ വിഖ്യാത ബൗളർമാരായ ശുഹൈബ് അക്തർ, ഗ്ലെൻ മഗ്രാത്ത്, കർട്ട്ലി ആംബ്രോസ്, വസീം അക്രം എന്നിവരുമായി ബുംറയെ താരതമ്യം ചെയ്യുകയായിരുന്നു. നമ്മളൊക്കെ കളിക്കുന്ന സമയത്തെ ബൗളർമാർ ഇതിലും ഒരുപാട് കഴിവുള്ളവരായിരുന്നു. അക്കാര്യത്തിൽ ആർക്കും തർക്കിക്കാൻ കഴിയില്ല. ഇപ്പോൾ ക്രിക്കറ്റിെൻറ സ്റ്റാൻഡേർഡ് വളരെ അധികം കുറഞ്ഞു. പണ്ടത്തെ പേസർമാരെ നേരിടുന്ന സമ്മർദം ഇപ്പോൾ ഇല്ല. 15 വർഷങ്ങൾക്ക് മുമ്പുള്ളത് പോലെയുള്ള ലോകോത്തര താരങ്ങളെ ഇപ്പോൾ നമുക്ക് വളർത്തിക്കൊണ്ടുവരാൻ സാധിക്കുന്നില്ല. ടി20 ക്രിക്കറ്റാണ് എല്ലാത്തിനും കാരണമെന്നും താരം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.