കിരീടത്തിലേക്ക് പ്ലാന്‍‘ബി’

റോജര്‍ മില്ല, സാമുവല്‍ എറ്റു, പാട്രിക് എംബോമ. ഇവരൊക്കെയാണ് കാമറൂണ്‍കാരുടെ ഫുട്ബാളര്‍മാര്‍. ഇവരുടെ കാലം കഴിഞ്ഞപ്പോള്‍ വന്ന ടീമുകളെയും താരങ്ങളെയും ആ നാട്ടുകാര്‍ക്കും പ്രിയമില്ല. ഇവരൊന്നും തട്ടുന്നത് ഫുട്ബാളല്ളെന്നുവരെ അവര്‍ വിലയിരുത്തും. സ്വന്തം ആരാധകരുടെ പോലും പിന്തുണയില്ലാതെ ഗാബോണിലത്തെിയ സംഘമാണ് ഇപ്പോള്‍ വന്‍കരയുടെ ചാമ്പ്യന്മാരായി നാട്ടിലേക്ക് മടങ്ങുന്നത്.

ഗാബോണില്‍ ചാമ്പ്യന്‍ഷിപ്പിന് പന്തുരുളുമ്പോള്‍ കിരീടഫേവറിറ്റ് പട്ടികയുടെ ഏഴയലത്ത് പോലും കാമറൂണിന് ഇടമില്ലായിരുന്നു. അതിന് കാരണങ്ങളുമുണ്ടായിരുന്നു. മുന്‍ ബാഴ്സലോണ താരം അലക്സ് സോങ്, മുന്‍ സെവിയ്യ താരം സ്റ്റീഫന്‍ മാബിയ, ലിവര്‍പൂളിന്‍െറ ജോയല്‍ മാറ്റിപ്, വെസ്റ്റ്ബ്രോംവിചിന്‍െറ അലന്‍ യോം, ഷാള്‍കെയുടെ എറിക് മാക്സിം, അയാക്സിന്‍െറ ആന്ദ്രെ ഒനാന, മാഴ്സെയുടെ ആന്ദ്രെ സാംബോ എന്നീ മുന്‍നിര താരങ്ങള്‍ ക്ളബ് ഫുട്ബാള്‍ തിരക്കിന്‍െറ പേരില്‍ ദേശീയ ടീമില്‍നിന്നും മുങ്ങി. 2002ന് ശേഷം വമ്പന്‍ താരങ്ങളുമായത്തെിയിട്ടും കിരീടത്തിലത്തെിയില്ളെന്നതിനാല്‍, ഹ്യൂഗോ ബ്രൂസിന്‍െറ ‘ബി’ ടീമില്‍നിന്നും നാട്ടുകാരും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. യുവതാരങ്ങളടങ്ങിയ ശരാശരി ടീമുമായി ഗാബോണിലേക്ക് തിരിക്കും മുമ്പേ കോച്ചും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു - ‘ലക്ഷ്യം ക്വാര്‍ട്ടര്‍ ഫൈനല്‍. അതിനപ്പുറം കടന്നാല്‍ രക്ഷപ്പെട്ടു’.
 

പക്ഷേ, സീനിയര്‍ താരങ്ങളുടെ മുങ്ങലിനിടയിലും രണ്ടാം നിരക്കാരുടെ സംഘത്തിന് ആത്മവിശ്വാസം നിറക്കാന്‍ ഇതിഹാസ താരം റോജര്‍ മില്ല രംഗത്തത്തെി. ദേശീയ ടീമിന്‍െറ ക്ഷണം തള്ളി യൂറോപ്യന്‍ ക്ളബുകള്‍ക്കൊപ്പം നിന്ന സൂപ്പര്‍താരങ്ങളെ കണക്കിന് വിമര്‍ശിച്ച മില്ലയും ‘ബി’ ടീമിന് ഫൈനല്‍ സാധ്യതയേ പ്രവചിച്ചുള്ളൂ. ഘാനയും ഈജിപ്തുമെല്ലാം ഒന്നാംനിര ടീമുമായിറങ്ങുമ്പോള്‍ കിരീട പ്രതീക്ഷ അതിമോഹമാണെന്ന് അദ്ദേഹവും ഉറപ്പിച്ചു.

ഒരു വര്‍ഷം മുമ്പ് മാത്രം ദേശീയ ടീമിനൊപ്പം ചേര്‍ന്ന മുന്‍ ബെല്‍ജിയം താരം ഹ്യൂഗോ ബ്രൂസിന്‍െറ വരവിനുപിന്നിലുമുണ്ട് രസകരമായ കഥ. ബെല്‍ജിയം, ഗ്രീസ്, തുര്‍ക്കി, അബൂദബി, അല്‍ജീരിയ എന്നിവിടങ്ങളിലെ ക്ളബ് ടീമുകളില്‍ മാത്രം പരിശീലകവേഷമണിഞ്ഞ ബ്രൂസ് അല്‍ജീരിയന്‍ ക്ളബില്‍ നിന്നും പിരിച്ചുവിടപ്പെട്ട് ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് കാമറൂണ്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ പരസ്യം ശ്രദ്ധിക്കുന്നത്.  ഓണ്‍ലൈനിലെ പരസ്യത്തിന്‍െറ അടിസ്ഥാനത്തില്‍ അപേക്ഷിച്ചപ്പോള്‍, അതൊരു നിമിത്തമാവുകയായിരുന്നു. ചുമതലയേറ്റ് ആദ്യ നാള്‍ മുതല്‍ ഹ്യൂസിന്‍െറ ജോലിയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനുള്ള ടീമിലെ ഒരുക്കലായിരുന്നു. പക്ഷേ, രാജ്യത്തിന്‍െറ പ്രമുഖ താരങ്ങളെല്ലാം കോച്ചിന്‍െറ ക്ഷണം തള്ളി. കൈയിലുള്ള താരങ്ങളില്‍ നിന്നും ടീമിനെ സൃഷ്ടിക്കാനായി അദ്ദേഹത്തിന്‍െറ ശ്രമം. ചരല്‍കല്ലുകളില്‍നിന്നും സ്വര്‍ണം വേര്‍തിരിക്കുന്ന വൈദഗ്ധ്യത്തോടെ, 20നും 25നുമിടയില്‍ പ്രായമുള്ള യുവസംഘത്തെ തേച്ചുമിനുക്കി സൂപ്പര്‍താരങ്ങളാക്കി. എല്ലാരും എഴുതിത്തള്ളിയവരെകൊണ്ട് ചരിത്രം സൃഷ്ടിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഹ്യൂസ് കണക്കുതീര്‍ക്കുകയാണ്. 
 
ഫൈനലിൽ ഈജിപ്തിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന കാമറൂണിൻറെ വിൻസെൻറ് അബൂബക്കർ
 

‘വലിപ്പച്ചെറുപ്പത്തിന്‍െറ ഈഗോയില്ലാത്ത ടീമിനെ ലഭിച്ചതാണ് എന്‍െറ ഭാഗ്യം. ഈ ടീമില്‍ 23 കളിക്കാരില്ല. 23 സുഹൃത്തുക്കളാണവര്‍. തീര്‍ത്തും അവിശ്വസനീയം. ഇതുതന്നെയാണ് ഞങ്ങളുടെ വിജയരഹസ്യം’ -കിരീടനേട്ടത്തിനു ശേഷം മനസ്സുതുറന്ന കോച്ചിന്‍െറ വാക്കുകളില്‍ എല്ലാമുണ്ട്. കിരീടനേട്ടത്തോടെ കാമറൂണ്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് യോഗ്യത നേടി.
Tags:    
News Summary - Africa Cup of Nations 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.