ഇന്ത്യൻ സൂപ്പർ ലീഗ് അതിൻെറ അഞ്ചാം പതിപ്പിലേക്ക് എത്തി നിൽക്കുകയാണ്. ഓരോ വർഷം പിന്നിടുമ്പോഴും ഇന്ത്യൻ ഫുട്‌ബ ോൾ പ്രേമികൾക്കും കളിക്കാർക്കും ലീഗ് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. വിദേശ കോച്ചുമാരും കളിക്കാരും ലീഗിൽ എത്തിയ തോടെ കളിയുടെ നിലവാരം വർധിക്കുകയും ഇന്ത്യൻ കളിക്കാർക്ക് പ്രൊഫഷണൽ ഫുട്‌ബോളിനോടുള്ള സമീപനം മാറുകയും ചെയ്തിട്ട ുണ്ട്. സമീപകാലത്ത് ചൈനയെ പോലുള്ള ഏഷ്യൻ ശക്തികളോടുള്ള ദേശിയ ടീമിൻെറ പ്രകടനവും ഫിഫയുടെ റാങ്കിങ്ങിൽ ഉണ്ടായ മുന് നേറ്റവുമെല്ലാം രാജ്യത്തെ ഫുട്ബോളിന് ശുഭ സൂചനയാണ് നൽകുന്നത്.
ലീഗ് വളർന്നതോടെ കൂടുതൽ മികവാർന്ന താരങ്ങളും ഇ ന്ന് ഐ.എസ്.എല്ലിൽ എത്തിയിട്ടുണ്ട്. ഓരോ പൊസിഷനിലും സാങ്കേതിക തികവാർന്നവരും വിവിധ ലീഗുകളിൽ കളിച്ചു പരിചയസമ്പന്നരുമായ താരങ്ങൾ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നു. ക്ലബ്ബുകൾ എല്ലാം തന്നെ കൃത്യമായ ഗെയിം പ്ലാനുകൾ തയ്യാറാക്കി അതിനനുസൃതമായ താരങ്ങളെ കണ്ടെത്തി. യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ, അറേബ്യൻ ലീഗുകളിൽ കളിച്ച താരങ്ങളാണ് കൂടുതലും ഇന്ത്യൻമണ്ണിലേക്ക് എത്തിയത്.
കഴിഞ്ഞ സീസണിൽ എഫ്.സി ഗോവ തങ്ങളുടെ മിഡ്‌ഫീൽഡിലേക്ക് കണ്ടെത്തിയത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നിന്നുള്ള അഹ്‌മദ് ജോഹുവിനെയായിരുന്നു. കാഴ്ച്ചയിൽ തണുപ്പൻ മട്ടുകാരനായ ജോഹുവിൻെറ സൈനിംഗിൽ ആദ്യം എല്ലാവരും ഒന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ എഫ്.സി ഗോവയുടെ മധ്യനിരയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ഈ താരം നടത്തിയത്. അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം ശക്തമായ ടാക്കിൾകൾക്കും പൊസിഷൻ ഫുട്‌ബോളിലും നല്ല വൈവിധ്യം കാണിച്ചു. എതിരാളികളുടെ പല മുന്നേറ്റങ്ങളും ജോഹുവിൻെറ ടാക്കിളുകൾക്ക് മുന്നിൽ അവസാനിച്ചു. മുന്നേറ്റ നിരക്കും ഡിഫെൻസിനും ഇടയിലെ കണ്ണിയായി കൃത്യമായി ഗ്രൗണ്ടിൻെറ എല്ലാ ഭാഗത്തും അദ്ദേഹം പന്തെത്തിച്ചു. ഇത് മുന്നേറ്റ നിരയിൽ കൊറോയെ പോലുള്ളൊരു സ്‌ട്രൈക്കർക്ക് തന്റെ ജോലി എളുപ്പമാക്കി.
The midfield maestro almost never misses a pass. Is Ahmed Jahouh your #GaurOfTheMonth? Hit the link to vote!
— FC Goa (@FCGoaOfficial) December 7, 2018
https://t.co/ATX7AcsnHg#NowWeRise #ForcaGoa pic.twitter.com/1F7JjZmTu7
മൊറോക്കൻ ക്ലബ് ഫ്യൂസ് റാബാറ്റിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം ഗോവൻ നിരയിലെത്തിയത്. എട്ടോളം അന്താരാഷ്ട്ര മത്സരങ്ങളിൽ മൊറോക്കൻ ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. 2014ൽ ഫിഫ ക്ലബ് ലോകകപ്പിൽ മൊറോക്കൻ ക്ലബ് മോഗ്റെബ് ടെറ്റുഹാനെയും പ്രതിനിധീകരിച്ചു. തൻെറ ആദ്യ ഐ.എസ്.എൽ സീസണായ 2017-18ൽ ഗോവക്ക് വേണ്ടി 19 മത്സരങ്ങളിൽ നിന്നും 1625 പാസ്സുകളാണ് ജോഹു സഹകളിക്കാരിലേക്ക് എത്തിച്ചത്. ലീഗിൽ പാസ്സിങ്ങുകളുടെ എണ്ണത്തിൽ തൊട്ടു പിറകിൽ ഉണ്ടായിരുന്ന താരത്തെക്കാളും 400ൽ അധികം പാസ്സുകൾ. 80.25% ആയിരുന്നു ജോഹുവിന്റെ പാസ്സിങ് അക്യൂറസി. മാത്രമല്ല ലീഗിൽ ഏറ്റവും കൂടുതൽ ടാക്കിളുകളും (105) ഇടപെടലുകളും(30) ക്ലിയറൻസും(30) ബ്ലോക്കുകളും(28) നടത്തിയത് ജോഹു തന്നെയായിരുന്നു.
2018-19 സീസണിലും പ്രകടനത്തിൽ താരം കഴിഞ്ഞ വർഷത്തെ അതെ മികവ് പുലർത്തുന്നു. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ പാസ്സിങ്ങിലും ടാക്ലിങ്ങിലും ക്ലിയറൻസിലും എല്ലാം തന്നെ ലീഗിന്റെ മുൻ നിരയിലാണ് ജോഹു. കൂടാതെ മൂന്ന് അസിസ്റ്റുകളും നൽകി. ഗോവൻ നിരയിൽ കോച്ച് സെർജിയോ ലെബേറോയുടെ ഫസ്റ്റ് ചോയിസാണ് താരം. ഒരു കളി എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി അറിയുന്ന താരമാണ് ജോഹു എന്ന് ലെബേറോ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.