കൊണ്ടോട്ടി: കാരുണ്യത്തിെൻറ കരുതലാവാൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക സമ്മാനിച്ച ജഴ്സിക്ക് ലേലത്തിലൂടെ ലഭിച്ചത് 1,55,555 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടിയണിഞ്ഞ 22ാം നമ്പർ ജഴ്സി കൈമാറിയത്.
കൊണ്ടോട്ടിയിലെ കെ.എൻ.പി എക്സ്പോർട്ടേഴ്സ് ഉടമകളും സഹോദരങ്ങളുമായ സുഫിയാൻ കാരിയും അഷ്ഫർ സാനുവുമാണ് ജഴ്സി സ്വന്തമാക്കിയത്. ഡി.വൈ.എഫ്.ഐയുടെ റീസൈക്കിൾ കേരള പ്രോഗ്രാമിെൻറ ഭാഗമായാണ് അനസ് കഴിഞ്ഞ 18ന് കൊണ്ടോട്ടി മേഖല കമ്മിറ്റി ഭാരവാഹികൾക്ക് ജഴ്സി കൈമാറിയത്. 2017 മാർച്ച് 22നാണ് അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടി ഏഷ്യ കപ്പിൽ കളിക്കാനിറങ്ങുന്നത്.
അതിനാലാണ് 22ാം നമ്പർ തിരഞ്ഞെടുത്തത്. തായ്ലൻഡുമായുള്ള ആദ്യമത്സരത്തിൽ 4-1ന് ഇന്ത്യ വിജയിച്ചിരുന്നു. ഈ ജഴ്സിയാണ് സുഫിയാൻ കാരിയും അഷ്ഫർ സാനുവും പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയത്. ശനിയാഴ്ച വൈകീട്ട് കൊണ്ടോട്ടിയിൽ നടക്കുന്ന ചടങ്ങിൽ ജഴ്സി ഇവർക്ക് കൈമാറും.
അനസ് എടത്തൊടിക, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, ജില്ല സെക്രട്ടറി പി.കെ. മുബഷീർ, പ്രസിഡൻറ് ശ്യാം പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.